Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right119 സ്​മാർട്ട്​ സ്​കൂൾ...

119 സ്​മാർട്ട്​ സ്​കൂൾ ബസുകൾ ദുബൈ ടാക്​സി വാടകക്ക്​ നൽകും

text_fields
bookmark_border
119 സ്​മാർട്ട്​ സ്​കൂൾ ബസുകൾ ദുബൈ ടാക്​സി വാടകക്ക്​ നൽകും
cancel

ദു​ൈബ: റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയുടെ (ടി.ആർ.എ) ദുബൈ ടാക്​സി കോർപറേഷൻ (ഡി.ടി.സി) 119 സ്​മാർട്ട്​ സ്​കൂൾ ബസുകൾ നാസർ അൽ റസൂഖി ട്രേഡിങ്​ ഗ്രൂപ്പിന്​ വാടകക്ക്​ നൽകും. രണ്ട്​ സ്വകാര്യ സ്​കൂളുകളിലെ സേവനത്തിന്​ വേണ്ടിയാണ്​ ബസുകൾ നൽകുന്നത്​. ആഗോള നിലവാരത്തിലുള്ള ബസുകളിൽ അത്യാധുകമായ സാ​േങ്കതിക സംവിധാനങ്ങളാണുള്ളത്​. ബസുകൾ വാടകക്ക്​ നൽകാനുള്ള കരാറിൽ ഡി.ടി.സി സി.ഇ.ഒ ഡോ. യൂസുഫ്​ ആൽ അലിയും നാസർ അൽ റസൂഖി ട്രേഡിങ്​ ഗ്രൂപ്പ്​ ചെയർമാൻ മേജർ ജനറൽ നാസർ അൽ റസൂഖിയും ഒപ്പുവെച്ചു.

സ്​കൂൾ വിദ്യാർഥികളുടെ ഗതാഗത സൗകര്യങ്ങൾക്ക്​ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ ആവിഷ്​കരിക്കുന്നതിൽ ആർ.ടി.എ ഏറെ ശ്ര ദ്ധിച്ചുവരിയാണ്​. സ്​കൂൾ ഗതാഗത മേഖലയിലെ ഒാപറേറ്റർമാരുടെ ആവശ്യങ്ങൾ നിവൃത്തിക്കുന്ന രീതിയിലുള്ള 130 ബസുകൾക്കായി ഡി.ടി.സി കരാർ നൽകിയിട്ടുണ്ട്​. ഇത്തരത്തിലുള്ള 143 ബസുകൾ ഡി.ടി.സിക്ക്​ നേരത്തെ തന്നെയുണ്ട്​.

കരാർ നൽകിയവ കൂടി ലഭിക്കുന്നതോടെ ഇത്തരത്തിലുള്ള മൊത്തം ബസുകളുടെ എണ്ണം 273 ആകും. ഇതുവഴി സ്​കുൾ ഗതാഗത സേവനങ്ങൾ മികച്ചതും സുരക്ഷിതത്വമുള്ളതും ആക്കണമെന്ന ദുബൈ സർക്കാറി​​െൻറ നിർദേശങ്ങൾ പൂർണമായി പാലിക്കാൻ സാധിക്കുമെന്ന്​ ഡോ. യൂസുഫ്​ ആൽ അലി പറഞ്ഞു. സ്​കൂൾ ബസ്​ യാത്ര ആവശ്യപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം 3000 ആയി വർധിച്ചിട്ടുണ്ട്​. ഇൗ വർധന കാരണമാണ്​ ബസുകളുടെ എണ്ണം ഇരട്ടിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
News Summary - smart school
Next Story