ദുബൈയിൽ സ്മാർട് നമ്പർപ്ലേറ്റുകളുടെ പരീക്ഷണം തുടങ്ങി
text_fieldsദുബൈ: നമ്പർ പ്ലേറ്റുകളുടെ തലവര മാറ്റുന്ന പരീക്ഷണം ദുബൈയിൽ തുടങ്ങി. വാഹനങ്ങൾ വ്യാപകമായ കാലം മുതൽ ഇന്ന് വരെ കണ്ടുവന്നിരുന്ന പാട്ടക്കഷ്ണത്തിൽ പതിച്ച നമ്പറുകൾക്ക് പകരം സ്മാർട് നമ്പർ പ്ലേറ്റുകളാണ് ദുബൈ ആർ.ടി.എ. അവതരിപ്പിച്ചിരിക്കുന്നത്. ദുബൈയെ ലോകത്തെ ഏറ്റവും സ്മാർട്ടായ നഗരമാക്കുന്നതിെൻറ ഭാഗമായാണ് ഇൗ നടപടി. നമ്പർ പ്ലേറ്റ് മാറാതെ തന്നെ അതിലെ നമ്പർ, ഡിസൈൻ, മറ്റ് വിവരങ്ങൾ എന്നിവ ഡിജിറ്റലായി മാറ്റാനാവുന്നതാണ് സ്മാർട് നമ്പർപ്ലേറ്റുകൾ. വിവിധ സർക്കാർ അർദ്ധസർക്കാർ വകുപ്പുകളുമായി വാഹനത്തെ ബന്ധിപ്പിക്കുന്നതും സ്മാർട് നമ്പർപ്ലേറ്റായിരിക്കുമെന്ന് ആർ.ടി.എയുടെ ലൈസൻസിങ് അതോറിറ്റി സി.ഇ.ഒ. അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.
കേന്ദ്രീകൃത സംവിധാനത്തിലൂടെ നിയന്ത്രിക്കാൻ പറ്റുന്നവയാണ് ഇത്തരം നമ്പർപ്ലേറ്റുകൾ. ആർ.ടി.എയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഇൻഷുറൻസ്, ലൈസൻസ് എന്നിവയുടെ കാലാവധി കഴിയുേമ്പാൾ എളുപ്പം പുതുക്കി പ്രദർശിപ്പിക്കാനാവും. അപകട ഘട്ടങ്ങളിൽ മുന്നറിയിപ്പ് സന്ദേശങ്ങളും മറ്റും ഇതിൽ പ്രദർശിപ്പിക്കാനും കഴിയും. കാമറയുടെ സഹായമില്ലാതെ റോഡുകളിലെ ഗതാഗതക്കുരുക്ക് മനസിലാക്കാനും ഇത് സഹായിക്കും. വിവിധ സ്മാർട് ഉപകരണങ്ങളുമായി ഇതിലെ വിവരങ്ങൾ പങ്കുവെക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
