'എല്ലാവർക്കും സ്മാർട്ട് ആയി വരുമാനം'; സ്മാർട്ട് ട്രാവൽസ് കാമ്പയിൻ തുടങ്ങി
text_fieldsദുബൈ: 'എല്ലാവർക്കും സ്മാർട്ട് ആയി വരുമാനം' എന്ന സ്മാർട്ട് ട്രാവൽസ് കാമ്പയിന് തുടക്കമായി. സ്മാർട്ട് ട്രാവൽസിലേക്ക് ടിക്കറ്റ്, വിസ തുടങ്ങിയ എല്ലാ സർവിസുകളിലേക്കും ആളുകളെ റഫർ ചെയ്യുന്നവർക്ക് നിശ്ചിത തുക വരുമാനം ലഭിക്കുന്നതോടൊപ്പം ഇത്തരം റഫറൻസ് വഴി വരുന്ന എല്ലാ കസ്റ്റമേഴ്സിനും പ്രത്യേക ഡിസ്‌കൗണ്ട് നൽകാനുമാണ് പദ്ധതി.
നല്ല രീതിയിൽ പരിശ്രമിച്ചാൽ ഒരു സ്മാർട്ട് ഏജൻറിന് മാസം 15,000 ദിർഹം വരെ വരുമാനമുണ്ടാക്കാൻ കഴിയുമെന്ന് സ്മാർട്ട് ട്രാവൽസ് എം.ഡി. അഫി അഹ്‌മദ് പറഞ്ഞു. പൊതുസമൂഹവുമായി സ്ഥിരമായി ബന്ധപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ സ്മാർട്ട് ഏജൻറായി പ്രവർത്തിച്ച് വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലേബർ ക്യാമ്പുകൾ പോലെ കൂടുതൽ ജനസാന്ദ്രതയുള്ള മേഖലകളിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നവർക്ക് വളരെ നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. കുറഞ്ഞ വരുമാനക്കാരായ ഗ്രോസറി, സൂപ്പർ മാർക്കറ്റ്, കഫത്തീരിയ ജീവനക്കാർക്കൊക്കെ തങ്ങളുടെ ജോലിയുടെ കൂടെ ഒരു എക്സ്ട്രാ വരുമാനത്തിനുള്ള വഴിയാണ് സ്മാർട്ട് ട്രാവൽസ് ഒരുക്കിയിരിക്കുന്നതെന്ന് അഫി അഹ്‌മദ് ചൂണ്ടിക്കാട്ടി.
സ്മാർട്ട് ഏജൻറായി പ്രവർത്തിക്കുന്നവർക്ക് ഒരു പ്രത്യേക അക്കൗണ്ട് നമ്പർ നൽകും. എല്ലാ ഇടപാടുകൾക്കും ഈ നമ്പർ നൽകണം. ഇത്തരം റഫറൻസ് നമ്പർ കൊണ്ടുവരുന്നവർക്ക് സ്മാർട്ട് ട്രാവൽസിെൻറ എല്ലാ സർവിസുകൾക്കും പ്രത്യേക ഡിസ്‌കൗണ്ട് നൽകുമെന്നും അഫി അഹ്‌മദ് പറഞ്ഞു. ഈ കാമ്പയിെൻറ ഭാഗമാകാൻ നിങ്ങൾ സ്മാർട്ട് ട്രാവൽ ഏജൻറുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകി റഫറൽ കോഡ് കരസ്ഥമാക്കാവുന്നതാണ്. ഈ കോഡ് ഉപയോഗിച്ചാവണം സ്മാർട്ട് ട്രാവൽസിലേക്ക് പോവേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് സ്മാർട്ട് ട്രാവൽസിെൻറ ദുബൈ ഓഫിസുമായോ 042737777 ഷാർജ ഓഫിസുമായോ 065691111 ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.