സന്ദർശകരെ സ്വീകരിക്കാൻ സ്മാർട്ട് ഗേറ്റുകൾ ഒരുങ്ങി
text_fieldsഎക്സ്പോയുടെ സ്റ്റിക്കർ ലോഗോ പതിപ്പിച്ച ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് േഗറ്റ്
ദുബൈ: എക്സ്പോ സന്ദർശകരെ സ്വീകരിക്കാൻ ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ ഒരുങ്ങി.
വിമാനത്താവളത്തിലെ 122 സ്മാർട്ട് ഗേറ്റുകളിലും 'എക്സ്പോ 2020'യുടെ ലോഗോ സ്റ്റിക്കറുകൾ പതിപ്പിച്ചതായി അധികൃതർ അറിയിച്ചു. എക്സ്പോയോടനുബന്ധിച്ച് വൻ തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സ്മാർട്ട് ഗേറ്റുകൾ വഴിയുള്ള പ്രവേശനം യാത്രാനടപടികൾ അതിവേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതിസൗഹൃദമായ വസ്തുക്കൾ ഉപയോഗിച്ചാണ് ലോഗോ സ്റ്റിക്കറുകൾ തയാറാക്കിയിരിക്കുന്നത്. എക്സ്പോയിലേക്കും യു.എ.ഇയിലേക്കുമുള്ള യാത്രക്കാരുടെ പ്രവേശനകവാടമാണ് സ്മാർട്ട് ഗേറ്റുകളെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ മറി പറഞ്ഞു.
കോവിഡ് വ്യാപന സാഹചര്യത്തിൽ യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ യാത്ര ഒരുക്കാൻ സ്മാർട്ട് ഗേറ്റുകൾക്ക് കഴിയും.
മുെമ്പങ്ങുമില്ലാത്തവിധം യാത്രക്കാർക്ക് അതുല്യമായ അനുഭവമായിരിക്കും ഇക്കുറി ലഭിക്കുക. ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ആരോഗ്യസുരക്ഷയൊരുക്കി സന്ദർശകരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ തയാറാണ്. എല്ലാവരുടെയും ഓർമയിൽ സൂക്ഷിക്കാനുള്ള അനുഭവമായിരിക്കും എക്സ്പോ സമ്മാനിക്കുക.
വികസനത്തിലും സമൃദ്ധിയിലും യു.എ.ഇക്ക് ലോകത്തിന് മുന്നിലുള്ള സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരിക്കും മഹാമേള. 200ഓളം രാജ്യങ്ങളുടെ സമാധാനപരമായ കൂടിച്ചേരലായിരിക്കും എക്സ്പോ.
യു.എ.ഇയെ എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്ത് നിലനിർത്താനുള്ള ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ നയങ്ങളിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

