Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്മാർട്ട്‌ ഗേറ്റ്...

സ്മാർട്ട്‌ ഗേറ്റ് രജിസ്ട്രേഷന്​ സൗജന്യ സൗകര്യം

text_fields
bookmark_border
സ്മാർട്ട്‌ ഗേറ്റ് രജിസ്ട്രേഷന്​ സൗജന്യ സൗകര്യം
cancel

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലുടെ  ഏറ്റവും വേഗത്തില്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന   നൂതന സ്മാർട്ട്‌ ഗേറ്റിലുടെയുള്ള യാത്ര നടപടിക്ക്  സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ദുബൈ  വേള്‍ഡ് ട്രേഡ് സ​െൻററിൽ അവസരം. ദുബൈ ഗവൺമ​െൻറ് അചീവ്മ​െൻറ് എക്സിബിഷന് ഭാഗമായി ദുബൈ  താമസ കുടിയേറ്റ വകുപ്പ് ( ദുബൈ എമിഗ്രേഷന്‍) വിഭാഗമാണ്‌ സൗജന്യ സ്മാർട്ട്‌ ഗേറ്റ് രജിസ്ട്രേഷൻ ഒരുക്കുന്നത് . ട്രേഡ് സ​െൻററിലെ എട്ടാം നമ്പർ ഹാളിൽ സി.ഒന്ന് സ്റ്റാൻഡി​െൻറ ഭാഗത്താണ് നൂതന സ്മാർട്ട്‌ ഗേറ്റ് രജിസ്ട്രേഷന് സൗജന്യ  അവസരം ഒരിക്കിയിരിക്കുന്നത്. യു.എ.ഇ താമസ വിസയുള്ള പാസ്പോര്‍ട്ടും രാജ്യത്തെ തിരിച്ചറിയല്‍ കാര്‍ഡുമാണ് പെതുജനങ്ങള്‍ ഇതിനായി കൊണ്ടുവരേണ്ടത് . പെതു ജനങ്ങള്‍ ഈ അവസരം പരാമാവധി ഉപയോഗപ്പെടുത്തണമെന്ന് ദുബൈ ജി ഡി ആര്‍ എഫ് എ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് അല്‍ മർറി വാര്‍ത്ത‍ കുറിപ്പില്‍  അറിയിച്ചു . രാജ്യത്തെ വിവിധ എമിറേറ്റുകളിലെ വിസകാര്‍ക്കും ഇവിടെ നിന്ന് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം .


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - smart gate registration
Next Story