ദുബൈ-ഹത്ത റോഡിൽ സ്മാർട്ട് ഗേറ്റ് സ്ഥാപിച്ചു
text_fieldsദുബൈ-ഹത്ത റോഡിൽ സ്ഥാപിച്ച സ്മാർട്ട് ഗേറ്റ്
ദുബൈ: ദുബൈ-ഹത്ത റോഡിലും മരുഭൂമിയിലേക്കുള്ള മറ്റു പ്രധാന റോഡുകളിലും ഇലക്ട്രോണിക് സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. തിങ്കളാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അതോറിറ്റി ഇക്കാര്യം വെളിപ്പെടുത്തിയത്.
മേഖലയിൽ ഗതാഗതം സുഗമമാക്കുന്നതിനും തെരുവുമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്നത് തടയുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും ഉതകുന്ന രീതിയിലാണ് സ്മാർട്ട് ഗേറ്റുകളുടെ രൂപകൽപന.
എമിറേറ്റിലെ റോഡ് സുരക്ഷ വർധിപ്പിക്കാനായി തുടരുന്ന സംരംഭങ്ങളുടെ ഭാഗമായാണ് സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചതെന്ന് ആർ.ടി.എ വ്യക്തമാക്കി.
എമിറേറ്റിലെ ഭാവി വികസന പദ്ധതികളുടെ ഭാഗമെന്ന നിലയിൽ ഈ വർഷം വ്യത്യസ്ത മേഖലകളിലുടനീളം സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നത് തുടരുമെന്നും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

