സ്മാർട്ട് ദുബൈയെ കൂടുതൽ ഭംഗിയാക്കാൻ സംയുക്ത പദ്ധതി
text_fieldsദുബൈ: കലയിലും കാഴ്ചയിലും മികച്ചു നിൽക്കുന്ന ദുബൈയുടെ നഗരമേഖലയെ കൂടുതൽ ഭംഗി പിടിപ്പിക്കാൻ ലോകമെമ്പാടുമുള്ള കലാകാർക്ക് സ്വാഗതം. മൂന്നു വർഷം നീളുന്ന പദ്ധതിയിൽ ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അഭിമാനകരമാം വിധം പാലങ്ങൾ, തുരങ്കങ്ങൾ, നടപ്പാതകൾ, ബസ്സ്റ്റോപ്പുകൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ഭംഗിയാക്കും.
ദുബൈ മീഡിയാ ഒഫീസും റോഡ് ഗതാഗത അതോറിറ്റിയും ഇതിനായി കൈകോർക്കും. ആർ.ടി.എ പദ്ധതികളെല്ലാം സൗന്ദര്യശാസ്ത്രത്തിനു കൂടി മുൻഗണന നൽകിയാണ് ക്രമീകരിക്കുന്നതെന്നും അവിരാമ ചിഹ്ന രൂപത്തിലുള്ള ഷിന്ദഗ പാലം, ഒാവൽ ആകൃതിയിലുള്ള സഹിഷ്ണുത പാലം, മെട്രോ സ്റ്റേഷനുകൾ എന്നിവയെല്ലാം ഇതിെൻറ ഉദാഹരണങ്ങളാണെന്നും ധാരണാ പത്രം ഒപ്പുവെച്ച ശേഷം ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു.
മികച്ച കലയുടെ ആഘോഷവും ക്രിയാത്മക സൗന്ദര്യവും ഉയർന്നു നിൽക്കുന്ന തുറന്ന മ്യൂസിയമാക്കി ദുബൈയെ മാറ്റുക എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങൾക്കധിഷ്ഠിതമായാണ് സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുന്നതെന്ന് ദുബൈ മീഡിയാ ഒാഫീസ് ഡയറക്ടർ ജനറൽ മൊന അൽ മറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
