Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗതാഗത നിയമലംഘനം...

ഗതാഗത നിയമലംഘനം ക​െണ്ടത്താന്‍  സ്​മാർട്ട്​  ഉപകരണവുമായി ദുബൈ പൊലീസ്

text_fields
bookmark_border
ഗതാഗത നിയമലംഘനം ക​െണ്ടത്താന്‍  സ്​മാർട്ട്​  ഉപകരണവുമായി ദുബൈ പൊലീസ്
cancel
camera_alt???? ??????????? ???????????? ?????????????? ?????????? ?????? ?????? ???????? ???? ???? ??? ????????

ദുബൈ: റോഡില്‍ അതിവേഗത്തിലും മര്യാദകള്‍ പാലിക്കാതെയും വാഹനമോടിക്കുന്നവരെ ക​െണ്ടത്താന്‍ പുതിയ ഉപകരണവുമായി ദുബൈ പൊലീസ്. നിലവി​െല റഡാറുകള്‍ക്കും കാമറകള്‍ക്കും പുറമെയാണ് ’സ്മാര്‍ട്ട് കണ്‍ട്രോളര്‍’ എന്ന പുതു സംവിധാനവും ഉപയോഗിക്കുന്നത്. 
ദുബൈയെ കുടുതല്‍ സുരക്ഷിതമാക്കാനുള്ള പൊലീസി​​െൻറ തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ ഉപകരണം സ്ഥാപിച്ചതെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി അറിയിച്ചു. 

നിലവി​െല ഉപകരണങ്ങളേക്കാള്‍ കൃത്യതയിലും  വ്യക്തതയിലും   ചിത്രങ്ങള്‍ ലഭിക്കാന്‍ സ്മാര്‍ട്ട് കണ്‍ട്രോളര്‍ സഹായിക്കുമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈർ അല്‍ മസ്​റൂഇ പറഞ്ഞു. റോഡരികിലെ ക്രാഷ് ബാരിയറിലും മറ്റും സ്ഥാപിക്കുന്ന ഈ ഉപകരണത്തിന് വാഹനങ്ങള്‍ക്ക് സമാന്തരമായി അല്‍പദൂരം സഞ്ചരിക്കാനാവും. ഇതിനിടയില്‍ നിയമലംഘനം നടത്തുന്ന കാറുകളുടെ നമ്പര്‍ മനസിലാക്കാനും അപകടകരമായി ഓവര്‍ടേക്ക് നടത്തുന്നവരെ പിടികൂടാനുമാവും. 

സ്മാര്‍ട്ട്ഫോണിലെ ആപ്പ് വഴിയാണ് പൊലീസുകാര്‍ ഇത് നിയന്ത്രിക്കുക. ഉപകരണത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അതേസമയം തന്നെ കമാന്‍ഡ് റൂമില്‍ എത്തും. ഡ്രൈവര്‍മാര്‍ക്ക് ശബ്ദ സന്ദേശം നല്‍കാനും ഉപകരണത്തില്‍ സൗകര്യമുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smart devices for traffic-uae-gulf news
News Summary - smart devices for traffic-uae-gulf news
Next Story