അൽ െഎനിൽ പൊതു ബസുകളിൽ സ്മാർട്ട് കാർഡ്
text_fieldsഅൽെഎൻ: പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ഡിപ്പാർട്ട്മെൻറ് ഒാഫ് ട്രാൻസ്പോർട്ട് അൽ െഎനിൽ ഒാേട്ടാമേറ്റഡ് പേയ്മെൻറ് സംവിധാനവും ‘ഹാഫിലാത്’ എന്ന പേരിൽ സ്മാർട്ട് കാർഡും പുറത്തിറക്കി. ഇവ ഞായറാഴ്ച മുതൽ പ്രാബല്ല്യത്തിൽ വന്നു. ജനുവരി ഒന്നു മുതൽ കാർഡ് ഉപയോഗിച്ച് മാത്രമേ യാത്ര അനുവദിക്കൂ. ഇതിെൻറ ഭാഗമായി പ്രധാന ബസ്സ്റ്റേഷനുകളിൽ പതിനൊന്ന് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ, ഒമ്പത് ബാങ്ക് നോട്ട് റീലോഡഡ് യന്ത്രങ്ങൾ, രണ്ട് ടിക്കറ്റ് ഒാഫീസ് യന്ത്രങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. അൽെഎൻ സിറ്റി, അൽ െഎൻ ഇൻറർനാഷ്ണൽ എയർപോർട്ട്, അൽ െഎൻ മാൾ, അൽ ജിമി മാൾ, തവാം ആശുപത്രി എന്നിവിടങ്ങളിലും യന്ത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അഞ്ച് മുതൽ അഞ്ഞൂറ് ദിർഹം വരെ ഹാഫിലാത് കാർഡുകൾ റീചാർജ് ചെയ്യാം. 20 ദിർഹത്തിൽ കൂടുതൽ ചാർജ് ചെയ്താൽ അഞ്ചു വർഷം വരെ ഉപയോഗിക്കാം.
കാർഡ് നഷ്ടപ്പെട്ടാലും അതിലെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഫോേട്ടായും തിരിച്ചറിയൽ കാർഡും നൽകി വ്യക്തിഗത കാർഡും സ്വന്തമാക്കാം. കൂടുതൽ തവണ യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദവും ലാഭകരവുമായ നിരക്കിലും കാർഡ് റീചാർജ് ചെയ്യാം. 30 ദിർഹം നൽകിയാൽ ഏഴു ദിവസം പരിധിയില്ലാതെ യാത്ര ചെയ്യാം. 80 ദിർഹത്തിന് 30 ദിവസ കാലാവധിയുള്ള കാർഡ് ലഭിക്കും. യാത്ര ചെയ്യുന്ന ദൂരം അനുസരിച്ച് സ്വയം പണം എടുക്കുന്ന സാേങ്കതിക വിദ്യ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ഥിരം ഉപയോഗത്തിന് പ്ലാസ്റ്റിക് കാർഡുകളും താൽക്കാലിക ഉപയോഗത്തിന് പേപ്പർ കാർഡുകളുമാണ് നൽകുന്നത്. വിദ്യാർഥികൾ, മുതിർന്ന പൗരൻമാർ, നിശ്ചയദാർഡ്യ വിഭാഗത്തിൽ പെടുന്നവർ എന്നിവർക്കൊക്കെ പ്രത്യേകം കാർഡുകളാണുള്ളത് ഇത് ഉപയോഗിച്ച് ആദ്യ വർഷം സൗജന്യ യാത്ര നടത്താനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
