Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോലിക്കാർക്ക്...

ജോലിക്കാർക്ക് സ്​മാർട്ട് തൊപ്പിയുമായ ഹംറിയ നഗരസഭ തൊഴിലാളികൾക്ക്​ കാറ്റേകാൻ സ്​മാർട്ട്​ തൊപ്പികൾ

text_fields
bookmark_border
ജോലിക്കാർക്ക് സ്​മാർട്ട് തൊപ്പിയുമായ ഹംറിയ നഗരസഭ തൊഴിലാളികൾക്ക്​ കാറ്റേകാൻ സ്​മാർട്ട്​ തൊപ്പികൾ
cancel

ഷാർജ: ഷാർജയുടെ തുറമുഖ ജനവാസ മേഖലയായ അൽ ഹംറിയ നഗരസഭയിലെ പുറം ജോലിക്കാർക്ക് സൗരോർജ ഫാൻ ഘടിപ്പിച്ച സ്​മാർട്ട് തൊപ്പികൾ വിതരണം ചെയ്തു. തൊപ്പിയുടെ മുൻഭാഗത്താണ് പങ്ക ഘടിപ്പിച്ചിട്ടുള്ളത്. സൗരോർജ പാനലും ഈ ഭാഗത്ത് തന്നെയുണ്ട്. 50 ഡിഗ്രിക്ക് മുകളിൽ വെയിൽ തിളക്കുന്ന സമയത്ത് ജോലിക്കാർക്കുണ്ടാകുന്ന ക്ഷീണം കുറക്കാൻ ഇത്തരം തൊപ്പികൾ സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു. 

കഴിഞ്ഞ വർഷം മുതൽ അൽ ഹംറിയ നഗരസഭ തൊഴിലാളികൾക്ക് തൊപ്പി പങ്കകൾ വിതരണം ചെയ്യുന്നുണ്ട്. ഇത് ഗുണപ്രദമാണെന്ന് വ്യക്തമായതിനെ തുടർന്നാണ് ഈ വർഷവും വിതരണം നടത്തുന്നതെന്ന് അൽ ഹംറിയ്യ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് റാഷിദ് ആൽ ഷംസി പറഞ്ഞു. 

തൊഴിലാളികൾക്കിടയിൽ സന്തോഷവും സംതൃപ്തിയും പ്രധാനം ചെയ്യാൻ ഇത് വഴി സാധിക്കുന്നുണ്ട്. സുര്യതാപം പോലുള്ള വിപത്തുകളിൽ നിന്ന് ഒരളവ് വരെ സംരക്ഷണം ലഭിക്കാൻ ഇത്തരം പങ്കകൾ ഉപകാരപ്രദമാണെന്ന് ഷംസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSmart cap-workersHamriya Corporation
News Summary - Smart cap-workers-Hamriya Corporation-Gulf news
Next Story