Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്മാ​ർ​ട്ട്​ ബാ​ൾ...

സ്മാ​ർ​ട്ട്​ ബാ​ൾ സാ​​ങ്കേ​തി​ക വി​ദ്യ; ദീ​വ ലാ​ഭി​ച്ച​ത്​​ 24.3 കോ​ടി ഗാ​ല​ൻ ജ​ലം

text_fields
bookmark_border
ദീ​വ അ​വ​ത​രി​പ്പി​ച്ച സ്മാ​ർ​ട്ട്​ ബാ​ൾ സാ​​​ങ്കേ​തി​ക​വി​ദ്യ
cancel
camera_alt

ദീ​വ അ​വ​ത​രി​പ്പി​ച്ച സ്മാ​ർ​ട്ട്​ ബാ​ൾ സാ​​​ങ്കേ​തി​ക​വി​ദ്യ


ദു​ബൈ: ഭൂ​ഗ​ർ​ഭ പൈ​പ്പു​ക​ളി​ലെ ചോ​ർ​ച്ച ക​ണ്ടെ​ത്തി ജ​ലം പാ​ഴാ​കു​ന്ന​ത്​ ത​ട​യു​ന്ന സ്മാ​ർ​ട്ട്​ ബാ​ൾ സാ​​​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ 2023ൽ ​ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) ലാ​ഭി​ച്ച​ത്​ 96.6 കോ​ടി ദി​ർ​ഹം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 24.3 കോ​ടി ഗാ​ല​ൻ ജ​ലം പാ​ഴാ​കു​ന്ന​ത്​ ത​ട​യാ​ൻ പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക്ക്​ ക​ഴി​ഞ്ഞു.

2021 ഏ​പ്രി​ലി​ലാ​ണ്​ സ്മാ​ർ​ട്ട്​ ബാ​ൾ സാ​​​​ങ്കേ​തി​ക ദീ​വ ന​ട​പ്പാ​ക്കി​യ​ത്. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ ചോ​ർ​ച്ച ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന​താ​ണി​ത്.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ദു​ബൈ​യി​ലെ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ലെ 81 ചോ​ർ​ച്ച​ക​ൾ​ സ്മാ​ർ​ട്ട്​ ബാ​ൾ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു.

ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളി​ലെ ചെ​റു ചോ​ർ​ച്ച​ക​ൾ വ​ലു​താ​യി വ​ലി​യ ജ​ല​ന​ഷ്ട​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന​തി​ന്​ മു​മ്പ്​ ക​ണ്ടെ​ത്തു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ പ്ര​വ​ർ​ത്ത​ന ചെ​ല​വും വ​ലി​യ രീ​തി​യി​ൽ കു​റ​ക്കാ​നാ​യി. പ്ര​ത്യേ​ക സെ​ൻ​സ​റു​ക​ളു​ള്ള​ ചെ​റു ഗോ​ളാ​കൃ​തി​യി​ലു​ള്ള ഒ​ന്നാ​ണ്​​​ സ്മാ​ർ​ട്ട് ബാ​ൾ സം​വി​ധാ​നം.

ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളി​ൽ ക​ട​ത്തി​വി​ടു​ന്ന ബാ​ളു​ക​ൾ ചോ​ർ​ച്ച​യു​ണ്ടാ​യാ​ൽ പു​റ​ത്തു​വ​രു​ന്ന ശ​ബ്​​ദ​ങ്ങ​ളും ഗ്യാ​സ്​ ചോ​ർ​ച്ച മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​സ്വ​ര​ങ്ങ​ളും തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കും. വി​ത​ര​ണ പൈ​പ്പു​ക​ളി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ വ​രെ സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കാ​നും ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ത്താ​തെ പ്ര​തി​ദി​നം 35 കി​ലോ​മീ​റ്റ​ർ വ​രെ ചോ​ർ​ച്ച​ക​ൾ പ​രി​ശോ​ധി​ക്കാ​നും സ്മാ​ർ​ട്ട്​ ബാ​ളു​ക​ൾ​ക്ക്​ സാ​ധി​ക്കും. ഒ​രി​ക്ക​ൽ ഈ ​ബാ​ളു​ക​ൾ എ​ക്സ്​​ട്രാ​ക്ട്​ ചെ​യ്ത്​ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഉ​ള്ള​ട​ക്കം വി​ശ​ക​ല​നം ചെ​യ്താ​ണ്​ ചോ​ർ​ച്ച ക​ണ്ടെ​ത്തു​ന്ന​ത്.

ദു​​ബൈ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്​ വാ​ട്ട​ർ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മെ​ന്‍റ്​ ​സ്​​ട്രാ​റ്റ​ജി 2030ന്​​ ​അ​നു​സൃ​ത​മാ​യി എ​മി​റേ​റ്റി​ൽ ജ​ല​സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ദീ​വ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ സ​ഈ​ദ്​ മു​ഹ​മ്മ​ദ് അ​ൽ താ​യ​ർ പ​റ​ഞ്ഞു.

കാ​ര്യ​ക്ഷ​മ​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പൊ​തു ജ​ന​ങ്ങ​ൾ​ക്ക്​ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഏ​റ്റ​വും മി​ക​ച്ച അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ സ്മാ​ർ​ട്ട്​ ഗ്രി​ഡ്​ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ദീ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ർ​മി​ത ബു​ദ്ധി, ഡ്രോ​ണു​ക​ൾ, ബ്ലോ​ക്​ ചെ​യി​ൻ സാ​​ങ്കേ​തി​ക വി​ദ്യ, ഇ​ന്‍റ​ർ​നെ​റ്റ്​ ഓ​ഫ്​ ​തി​ങ്​​സ്​ തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

സൂ​പ്പ​ർ​വൈ​സ​റി ക​ൺ​ട്രോ​ൾ ആ​ൻ​ഡ്​ ഡേ​റ്റ അ​ക്വി​സി​ഷ​ൻ (എ​സ്.​സി.​എ.​ഡി.​എ) സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ദു​ബൈ​യി​ലെ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​ക​ളെ വി​ദൂ​ര​മാ​യി മു​ഴു​വ​ൻ സ​മ​യ​വും നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ദീ​വ​ക്ക്​ ക​ഴി​യു​ന്നു​ണ്ട്.

2023ലാ​ണ്​ എ​സ്.​സി.​എ.​ഡി.​എ​യു​ടെ മൂ​ന്നാം ഘ​ട്ടം ദീ​വ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterUAE NewsDiva
News Summary - Smart Ball Technology Diva saved 24.3 crore gallons of water
Next Story