'സ്മാർട് ബേബി'ഇനി മെഗാ മാളിലും
text_fieldsമെഗാ മാളിൽ ആരംഭിച്ച ‘സ്മാർട് ബേബി’സ്റ്റോർ
ഷാർജ: ലോകോത്തര ഷോപ്പിങ്ങിന് യോജിച്ച ഷാർജയിലെ മെഗാ മാളിലും 'സ്മാർട് ബേബി'പ്രവർത്തനമാരംഭിച്ചു.
യു.എ.ഇയിലെ ഏറ്റവും മികച്ച കുട്ടികളുടെ വസ്ത്ര ബ്രാൻഡുകളിൽ ഒന്നായ സ്മാർട് ബേബിയുടെ സാന്നിധ്യം മെഗാ മാളിന് തിളക്കം കൂട്ടുന്നു. കുട്ടികൾക്കും അമ്മമാർക്കും മികച്ച ഷോപ്പിങ് അനുഭവമാണ് സ്മാർട് ബേബി വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ യു.എ.ഇയിലെ വികാസത്തിന്റെ പുതിയ ഘട്ടമാണ് പുതിയ ഔട്ട്ലെറ്റ് തുടങ്ങിയതിലൂടെ അടയാളപ്പെടുത്തുന്നത്.
ഫാഷൻ ക്ലോത്തിങ്, ബേബി ബേസിക്സ്, ടോയ്സ്, സ്കൂളിലേക്ക് ആവശ്യമായ വസ്തുക്കൾ എന്നിങ്ങനെ നവജാത ശിശുക്കൾ മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് വേണ്ട വസ്ത്രങ്ങളും ലഭ്യമാണ്. സിറ്റി സെന്റർ ഷാർജ, ബുർജുമാൻ, സിറ്റി സെന്റർ ദേര, സിറ്റി സെന്റർ ഷിന്ദഗ, സഹാറ സെന്റർ, സെഞ്ച്വറി മാൾ തുടങ്ങിയവയിലടക്കം 40 സ്റ്റോറുകൾ യു.എ.ഇയിൽ ഉണ്ട്. ഓൺലൈൻ വഴിയും പർച്ചേഴ്സ് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. www.smartbaby.ae.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

