കൊച്ചു സേറക്ക് ഭൂപടമൊരു പടമല്ല
text_fieldsദുബൈ: കളിപ്പാവകളും പന്തുകളുമെല്ലാം കൊണ്ട് കളിച്ചു നടക്കേണ്ട പ്രായമാണ് സേറാ മറിയത്തിന്^ രണ്ടര വയസ്സ്. പക്ഷെ കുഞ്ഞാവക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ എന്താണെന്നറിയുമോ? ഗ്ലോബും ഭൂപടങ്ങളും. ഭൂപടങ്ങൾ ഇൗ കുഞ്ഞിന് വെറുമൊരു പടമല്ല പക്ഷെ പാഠപുസ്തകങ്ങളും കളിക്കൂട്ടുമാണ്. നൂറിലേറെ രാജ്യങ്ങളുടെയും ഇന്ത്യൻ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങൾ, പതാകകൾ, രാഷ്ട്ര തലവൻമാർ, മനുഷ്യശരീരത്തിെൻറ സവിശേഷതകളുമെല്ലാമറിയാം ഇൗ കുഞ്ഞു വിസ്മയത്തിന്. ഒരു സെക്കൻറ് ആലോചിക്കുക കൂടി വേണ്ട. ശൈഖ് മുഹമ്മദും പിണറായി വിജയനും ഇ.എം.എസുമെല്ലാം ചിരപരിചിതർ.
ഷാർജയിൽ താമസിക്കുന്ന വയനാട് പുൽപ്പള്ളിക്കാരൻ േജാേജാ ചാരിറ്റിെൻറയും കണ്ണൂർ സ്വദേശി ഡോ. ആൽഫി മൈക്കിളിെൻറയും മകളാണ് സേറ. പുൽപ്പള്ളിയിലെ തറവാട്ടുവീട്ടിൽ ചെന്നപ്പോഴാണ് ആദ്യമായി മാപ്പ് കാണുന്നത്. അങ്കിൾമാരും ആൻറിമാരുമെല്ലാം ഏതു നാട്ടിലാണെന്ന് ഭൂപടം കാണിച്ച് പറഞ്ഞു കൊടുത്തതാണ് മാതാപിതാക്കൾ. പിന്നീട് യു.എ.ഇയിൽ തിരിച്ചെത്തിയ ശേഷം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ സ്റ്റാളുകളിൽ ഭൂപടങ്ങൾ തൂക്കിയിട്ടിരിക്കുന്നതു കണ്ടപ്പോൾ വേണമെന്ന് പറഞ്ഞു. ഒാരോ നിറവും ചൂണ്ടി സ്ഥലങ്ങൾ പറഞ്ഞു കൊടുത്തതോടെ അതുമായി ചങ്ങാത്തമായി. ഒന്നര മാസം കൊണ്ട് ഏതു രാജ്യത്തിെൻറ പേരു കേട്ടാലും തലസ്ഥാനവും പതാകയുടെ നിറങ്ങളുമെല്ലാം തെറ്റാതെ പറയാമെന്നായി.
ഡോക്ടറായ അമ്മ ചിത്രപുസ്തകങ്ങളിലൂടെ ശരീര ഭാഗങ്ങളും ആന്തരിക അവയവങ്ങളുമെല്ലാം പരിചയപ്പെടുത്തിക്കൊടുത്തതു തന്നെ കണക്ക്. ഇപ്പോൾ ഹൈപ്പോ തലാമസും പേട്ടലയുമെല്ലാം എന്താണെന്ന് ആർക്കും പറഞ്ഞു തരും. ഗൾഫ് മാധ്യമം ന്യൂസ് പേപ്പറാണെന്നും ലോഗോയിൽ വൺ ഉള്ള ചാനലാണ് മീഡിയാ വൺ എന്നുമെല്ലാം കുഞ്ഞു സേറക്ക് അറിയാം. കുഞ്ഞ് താൽപര്യപൂർവം തിരക്കുന്ന കാര്യങ്ങൾ പറഞ്ഞു പരിചയപ്പെടുത്തി നൽകുക എന്നതല്ലാതെ ഭാരമാകുന്ന വിവരങ്ങൾ കുത്തി നിറക്കാൻ മാതാപിതാക്കൾ ശ്രമിക്കാറില്ല. അതു കൊണ്ടു തന്നെ യാതൊരു സമ്മർദങ്ങളുമില്ലാതെ കളിയുടെ ഭാഗമായാണ് സേറ ഇൗ കാര്യങ്ങളെല്ലാം ഗ്രഹിച്ചെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
