Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഇന്ധന വിലയിൽ...

യു.എ.ഇയിൽ ഇന്ധന വിലയിൽ നേരിയ കുറവ്

text_fields
bookmark_border
യു.എ.ഇയിൽ ഇന്ധന വിലയിൽ നേരിയ കുറവ്
cancel

ദുബൈ: രാജ്യത്ത്​ മാർച്ചിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്​​. കഴിഞ്ഞ മാസം നേരിയ വർധനവ്​ രേഖപ്പെടുത്തിയ വിലയാണ്​ കുറഞ്ഞത്​​.

സൂപ്പർ പെട്രോളിന്‍റെ പുതുക്കിയ വില ലിറ്ററിന്​ 2.73ദിർഹമാണ്​. കഴിഞ്ഞ മാസമിത്​ 2.74ദിർഹമായിരുന്നു. പെട്രോൾ സ്പെഷ്യൽ 2.61ദിർഹം (ഫെബ്രുവരിയിൽ 2.63), ഇ പ്ലസിന്​ 2.54ദിർഹം (ഫെബ്രുവരിയിൽ 2.55), ഡീസലിന്​ 2.77ദിർഹം (ഫെബ്രുവരിയിൽ 2.82) എന്നിങ്ങനെയാണ്​ നിരക്ക്​.

ഇന്ധന വിലനിർണയ കമ്മിറ്റിയാണ്​ എല്ലാ മാസവും നിരക്ക്​​ സംബന്ധിച്ച അറിയിപ്പ്​ പുറത്തുവിടുന്നത്​. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില അടിസ്ഥാനമാക്കിയാണ്​ യു.എ.ഇ ഇന്ധന വില നിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്​. ഓരോ മാസവും രാജ്യത്ത്​ ചെറിയ മാറ്റം വിലയിലുണ്ടാകാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFuel prices
News Summary - Slight reduction in fuel prices in UAE
Next Story