ഐ.പി.സി ഗ്ലോബൽ മീഡിയ വാർഷിക സമ്മേളനം
text_fieldsഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു.എ.ഇ വാർഷിക സമ്മേളനത്തോടനുബന്ധിച്ച നടന്ന പുരസ്കാരദാന ചടങ്ങ്
ഷാർജ: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ വാർഷിക സമ്മേളനം ശ്രദ്ധേയമായി. പാട്ടുപാടിയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചും സദസിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുൻ ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയുടെ സാന്നിധ്യമാണ് പരിപാടി ആകർഷകമാക്കിയത്. ഷാർജ വർഷിപ് സെന്ററിൽ നടന്ന സമ്മേളനത്തിൽ ചാപ്റ്റർ പ്രസിഡന്റ് ലാൽ മാത്യു അധ്യക്ഷതവഹിച്ചു. ഐ.പി.സി യു.എ.ഇ റീജൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആമുഖ പ്രഭാഷണം നടത്തി. തോന്നയ്ക്കൽ സാഹിത്യ പുരസ്കാരം കാർട്ടൂണിസ്റ്റും ഗ്രാഫിക് ഡിസൈനറുമായ സജി നടുവത്രക്കും പ്രവാസി ക്രൈസ്തവ മാധ്യമ പുരസ്കാരം മന്ന ന്യൂസ് ചീഫ് എഡിറ്റർ പി.സി. ഗ്ലെന്നിക്കും ടോമിൻ. ജെ തച്ചങ്കരി സമ്മാനിച്ചു. ഡോ. റോയ് ബി. കുരുവിള പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. സാഹിത്യ മത്സര വിജയികളായ ജോയൽ വി.എസ്, ജീന ലിന്റോ, ജോഹാന ലിസ ബിനു എന്നിവർക്ക് പുരസ്കാരവും പ്രശസ്തി പത്രവും നൽകി. സുഭാഷിതം ന്യൂസ് ചീഫ് എഡിറ്റർ പാസ്റ്റർ സി.പി മോനായി ടോമിൻ ജെ. തച്ചങ്കരിക്ക് ഫലകം നൽകി ആദരിച്ചു.
റോജിൻ പൈനുംമൂട്, പാസ്റ്റർമാരായ കെ.ഒ. മാത്യു, സക്കറിയ എബ്രഹാം, ഡിലു ജോൺ, ഷിബു വർഗീസ്, കെ.ബി. ജോർജ്കുട്ടി, ജോമോൻ കെ. വർഗീസ്, സാം പനച്ചയിൽ, അനീഷ് കെ. ഉമ്മൻ, സിസ്റ്റർ മേഴ്സി വിൽസൺ എന്നിവർ ആശംസകൾ അറിയിച്ചു. വിനോദ് എബ്രഹാം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

