Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഇന്ധനവിലയിൽ...

യു.എ.ഇയിൽ ഇന്ധനവിലയിൽ നേരിയ വർധന

text_fields
bookmark_border
യു.എ.ഇയിൽ ഇന്ധനവിലയിൽ നേരിയ വർധന
cancel
Listen to this Article

ദുബൈ: യു.എ.ഇയിൽ ഇന്ധന വില പുതുക്കി. പെട്രോളിനും ഡീസലിന്​ നേരിയ വില വർധനവുണ്ട്​. ആഗസ്റ്റിന്​ ശേഷം തുടർച്ചയായി രണ്ടാംതവണയാണ്​ വില കൂടുന്നത്​. സൂപ്പർ 98 പെട്രോൾ ലിറ്ററിന്​ 2.77 ദിർഹമാണ്​ വില. സെപ്​റ്റംബറിൽ ഇത്​ 2.70 ദിർഹമായിരുന്നു. സ്​പെഷൽ 95 പെട്രോളിന്​ 2.66 ദിർഹമിലെത്തി. നേരത്തെയിത്​ 2.58 ദിർഹമായിരുന്നു. ഇ-പ്ലസ്​ 91 പെട്രോൾ വില 2.51 ദിർഹമിൽ നിന്ന് 2.58 ദിർഹമായി ഉയർന്നു.

2.71 ദിർഹമാണ്​ ഡീസൽ വില. കഴിഞ്ഞ മാസം 2.66 ദിർഹമായിരുന്നു. ചൊവ്വാഴ്ച അർധരാത്രി 12 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽവരും.ആഗോള വിപണിയിലെ ക്രൂഡ്​ ഓയിൽ വില അനുസരിച്ചാണ്​ യു.എ.ഇയിലും ഇന്ധന വില നിർണയ സമിതി ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്​. പണപ്പെരുത്തെ സ്വാധീനിക്കുന്നതിൽ ഇന്ധന വിലക്ക്​ നിർണായകമായ പങ്കുണ്ട്​. ഇന്ധന വിലസ്ഥിരത ഗതാഗത ചെലവുകളും മറ്റ്​ സാധനങ്ങളുശട വിലകളും നിയന്ത്രിക്കാൻ സഹായിക്കും.

അതേസമയം, ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള 25 രാജ്യങ്ങളിൽ ഒന്നാണ്​ യു.എ.ഇ. ശരാശരി 2.58 ദിർഹമാണ്​ ഇവിടെ പെ​ട്രോൾ വില. 2015 മുതലാണ്​ അന്താരാഷ്ട്ര വിപണി വിലയെ അടിസ്ഥാനമാക്കി രാജ്യത്തും ഇന്ധന വില പുതുക്കുന്ന രീതി ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:super petrolUAECrude Oil PriceRising fuel pricesglobal market
News Summary - Slight increase in fuel prices in the UAE
Next Story