സ്ലെഡര് റൈഡ്: ജബല് ജെയ്സില് പുതിയ ആകര്ഷണം
text_fieldsജബൽ ജെയ്സിലെ സ്ലഡർ റൈഡ്
റാസല്ഖൈമ: സന്ദര്ശകരുടെ ഇഷ്ട കേന്ദ്രമായ റാസല്ഖൈമയിലെ ജെയ്സ് മലമുകളില് ഇനി സ്ലെഡര് റൈഡര്. സാഹസിക സഞ്ചാരികള്ക്കുള്ള ഉപഹാരമാണ് ഈ മാസം 15ന് പ്രവര്ത്തനം തുടങ്ങുന്ന സ്ലെഡര് റൈഡറെന്ന് റാക് ടൂറിസം വികസന വകുപ്പ് വൃത്തങ്ങള് പറഞ്ഞു. 1,885 മീറ്റര് ദൈര്ഘ്യത്തില് ഹെയര് പിന് വളവുകളിലൂടെ മലനിരകളുടെ വന്യമായ ആസ്വാദനം സാധ്യമാകുന്ന രീതിയിലാണ് സ്ലെഡര് റൈഡറിൻെറ സജ്ജീകരണം. മണിക്കൂറില് 40 കിലോമീറ്റര് വേഗത്തില് സഞ്ചരിക്കുന്ന റൈഡര് ഹജ്ജാര് താഴ്വരകളുടെ മനോഹര കാഴ്ചകളും സമ്മാനിക്കും. പ്രവര്ത്തനം തുടങ്ങുന്ന ദിവസം മുതല് ജബല് ജെയ്സിലെ വെല്ക്കം സെന്റര് കൗണ്ടറില്നിന്ന് സ്ലെഡര് റൈഡിനുള്ള ടിക്കറ്റുകള് അനുവദിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

