Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആകാശ പൂരം കാണാന്‍ വന്‍ ജനക്കൂട്ടം
text_fieldsbookmark_border
ഫുജൈറ: ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി വെള്ളിയാഴ്ച ഫുജൈറ കോര്‍ണിഷില്‍ ഒരുക്കിയ എയര്‍ഷോ കാണാന്‍ വന്‍ ജനകൂട്ടം. ഫുര്‍സാന്‍ ഇമാറാത്തിെൻറ ഏഴു ജെറ്റ് വിമാനങ്ങളാണ് ആകാശത്ത് വിസ്മയകാഴ്ച സൃഷ്ടിച്ചത്. കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറു കണക്കിന് ആളുകൾ വൈകുന്നേരം നാലുമണിക്ക് മുമ്പ് തന്നെ കോര്‍ണിഷില്‍ തടിച്ചു കൂടി. ഇരുപത്തി അഞ്ചു മിനുട്ട് നീണ്ടു നിന്ന എയര്‍ഷോ ആകാശമാകെ പതാക വര്‍ണ്ണം കൊണ്ട് നിറച്ചു. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയും സെല്‍ഫി എടുത്തും ആകാശോത്സവം ആളുകള്‍ ആഘോഷിച്ചു.
Next Story
