സ്കൈഡൈവിങ് അരൂഹ വഴി ബുക് ചെയ്യാം
text_fieldsദുബൈ: വിനോദ സഞ്ചാരികളുടെയും സാഹസികരുടെയും ഏറെ പ്രിയപ്പെട്ട ആക്ടിവിറ്റിയായ സ്കൈഡൈവിങ് ബുക്കിങ് ആരംഭിച്ചതായി ട്രാവൽ ടൂറിസം രംഗത്തെ പ്രമുഖ ബ്രാൻറായ അരൂഹ ടൂർസ് ആൻറ് ട്രാവൽസ് റിസർവേഷൻ വിഭാഗം അറിയിച്ചു. പാം ജുമേറയിലും ദുബൈ ഡെസർട്ടിലുമാണ് സ്കൈ ഡൈവിങ്. ദുബൈയുടെ കണ്ടു മതിവരാത്ത ഭംഗി ഉയരങ്ങളിൽ നിന്നാസ്വദിക്കാമെന്ന മനോഹര അനുഭൂതിയാണ് സ്കൈ ഡൈവിങ് സമ്മാനിക്കുക. രാവിലെ പത്തു മുതൽ മൂന്നു മണി വരെയാണ് സമയ ക്രമം. മുഴുവൻ തയ്യാറെടുപ്പുകളും വ്യക്തമായി വിശദീകരിച്ചു നൽകിയ ശേഷം പരിചയ സമ്പന്നരായ ഡൈവിങ് വിദഗ്ധരോടൊപ്പമാണ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടുക.
13000 അടി ഉയരത്തിൽ വെച്ചാണ് പാം ജുമൈറയിൽ വിമാന വാതിൽ തുറക്കുന്നത്. ഡെസർട്ടിൽ ഇത് 21000 അടി ഉയരത്തിൽ വെച്ചും. ആകാശത്തെ വിസ്മയ സഞ്ചാരം കഴിഞ്ഞ് താഴെ ഇറങ്ങുേമ്പാൾ തന്നെ ഇതിെൻറ വീഡിയോയും ഫോേട്ടാകളും യാത്രികർക്ക് ലഭ്യമാവും. പാം ജുമേറയിൽ 2199 ദിർഹം, ഡെസേർട്ടിൽ 1699 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. അരൂഹ വഴി സ്കൈഡൈവിങ് കൂടാതെ ജെയ്റോ കോപ്റ്റർ, പാരാ മോട്ടർ, ഇൻഡോർ സ്കൈഡൈവിങ് എന്നിവയും ആരംഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: www.aroohatours.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
