Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ മെ​ഡ്​ കെ​യ​ര്‍...

ഷാ​ർ​ജ മെ​ഡ്​ കെ​യ​ര്‍ ഹോ​സ്പി​റ്റ​ലി​ൽ സ്‌​ക​ള്‍ ബേ​സ് സ​ര്‍ജ​റി സെ​ന്‍റ​ര്‍

text_fields
bookmark_border
ഷാ​ർ​ജ മെ​ഡ്​ കെ​യ​ര്‍ ഹോ​സ്പി​റ്റ​ലി​ൽ സ്‌​ക​ള്‍ ബേ​സ് സ​ര്‍ജ​റി സെ​ന്‍റ​ര്‍
cancel
camera_alt

ഡോ. ​സ​യ്യി​ദ് അ​ല്‍ ഹ​ബാ​ഷ്, പ്ര​ഫ. ഡോ. ​ടി.​എ​ന്‍. ജാ​ന​കി​റാം

ദു​ബൈ: സ​ങ്കീ​ർ​ണ​മാ​യ മു​ഴ​ക​ള്‍ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ഷാ​ര്‍ജ​യി​ലെ മെ​ഡ് കെ​യ​ര്‍ ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്വാ​ന്‍സ്ഡ് സ്‌​ക​ള്‍ ബേ​സ് സ​ര്‍ജ​റി സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു. ‌സ്‌​പെ​ഷ​ലി​സ്റ്റ് ഇ.​എ​ന്‍.​ടി ആ​ൻ​ഡ്​ സ്‌​ക​ള്‍ ബേ​സ് സ​ര്‍ജ​ന്‍ പ്ര​ഫ. ഡോ. ​ടി.​എ​ന്‍. ജാ​ന​കി​റാം, ക​ണ്‍സ​ള്‍ട്ട​ന്‍റ്​ ഓ​ട്ടോ​ലാ​റി​ന്‍ഗോ​ലോ​ഗി ഡോ. ​സ​യ്യി​ദ് അ​ല്‍ ഹ​ബാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ.​എ​ൻ.​ടി സ​ർ​ജ​ന്മാ​ർ,​ സ്‌​ക​ള്‍ ബേ​സ് സ​ര്‍ജ​ന്മാ​ര്‍, ന്യൂ​റോ സ​ര്‍ജ​ന്മാ​ര്‍, ഇ​ന്‍റ​ന്‍സി​വി​സ്റ്റ്‌​സ്, അ​ന​സ്‌​ത​റ്റി​സ്റ്റ്‌​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ഡ്വാ​ന്‍സ്ഡ് സ്‌​ക​ള്‍ ബേ​സ് സ​ര്‍ജ​റി സെ​ന്‍റ​റി​നെ ന​യി​ക്കു​ന്ന​ത്. ഈ ​സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ചെ​യ്യു​ന്ന ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ ചു​രു​ക്കം ചി​ല ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ന്നാ​ണ് മെ​ഡ് കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഷാ​ര്‍ജ.

പി​റ്റ്യൂ​ട്ട​റി ട്യൂ​മ​റു​ക​ള്‍, മെ​നി​ഞ്ചി​യോ​മ, ക്രാ​നി​യോ​ഫ​റി​ന്‍ജി​യോ​മ, മൂ​ക്കി​ലെ​യും ത​ല​യോ​ട്ടി​യു​ടെ അ​ടി​ഭാ​ഗ​ത്തെ​യും മു​ഴ​ക​ള്‍ എ​ന്നി​വ​യ​ട​ങ്ങു​ന്ന സ​ങ്കീ​ർ​ണ​മാ​യ കേ​സു​ക​ള്‍ക്ക് കേ​ന്ദ്ര​ത്തി​ല്‍ മി​ക​ച്ച ശ​സ്ത്ര​ക്രി​യ പ​രി​ഹാ​ര​ങ്ങ​ള്‍ ന​ല്‍കും. കൂ​ടാ​തെ, എ​ന്‍ഡോ​സ്‌​കോ​പ്പി​ക് സൈ​ന​സ് സ​ര്‍ജ​റി​ക​ള്‍, ഇ​യ​ര്‍ സ​ര്‍ജ​റി​ക​ള്‍, ശ്ര​വ​ണ​ന​ഷ്ടം ചി​കി​ത്സി​ക്കു​ന്ന​തി​നും കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്‍റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള സ്റ്റെ​പെ​ഡെ​ക്ട​മി​ക​ള്‍ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ പ്ര​യോ​ഗ​ങ്ങ​ള്‍ക്കും കേ​ന്ദ്ര​ത്തി​ല്‍ സൗ​ക​ര്യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SkullSharjah Med Care HospitalSurgery Center
News Summary - Skull Base Surgery Center at Sharjah Med Care Hospital
Next Story