സേവനമുഖത്ത് സജീവമായി എസ്.കെ.എസ്.എസ്.എഫ് 'വിഖായ'യും
text_fieldsമഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ സേവനത്തിന് എത്തിയ എസ്.കെ.എസ്.എസ്.എഫ് ‘വിഖായ’ അംഗങ്ങൾ
ഫുജൈറ: മഴക്കെടുതിയെ തുടർന്ന് ശുചീകരണം ആവശ്യമായ വീടുകളിലും സ്ഥാപനങ്ങളിലും സേവനംചെയ്ത് എസ്.കെ.എസ്.എസ്.എഫ് വിഖായ സന്നദ്ധസംഘം. ശനി, ഞായർ ദിവസങ്ങളിലായി നൂറിൽപരം 'വിഖായ' അംഗങ്ങളാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. എസ്.കെ.എസ്.എസ്.എഫ് നാഷനൽ പ്രസിഡന്‍റ് ശുഹൈബ് തങ്ങൾ, നാഷനൽ ഭാരവാഹികൾ താഹിർ തങ്ങൾ, നൗഷാദ് ഫൈസി, ഹുസൈൻ പുറത്തൂർ, അബ്ദുൽ ഗഫൂർ, കൽബ സോണൽ നേതാക്കളായ സാദിഖ് റഹ്മാനി, അബ്ദുല്ല ദാരിമി കൊട്ടില, മെഹ്‌റൂഫ്, ശാക്കിർ ഫറോഖ്, മുനീർ പൂവ്വം, റഈസ് കല്ലായി, മുഹ്‌സിൻ വിളക്കോട്, ശംസുദ്ദീൻ എടവച്ചാൽ, റഫീഖ് എതിർത്തോട്, താഹിർ ഫൈസി, റഷീദ് അൻവരി ദിബ്ബ, ജാഫർ കപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

