സ്കില്ലോപീഡിയ ലൈഫ് സ്റ്റൈൽ ആൻഡ് ബിയോണ്ട് പ്രദർശനം സമാപിച്ചു
text_fieldsസ്കില്ലോപീഡിയ ലൈഫ് സ്റ്റൈൽ ആൻഡ് ബിയോണ്ട് പ്രദർശനം മേജർ ഉമർ അബ്ദുല്ല അൽ മർസൂഖി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: സ്കില്ലോപീഡിയയുടെ ആദ്യ ലൈഫ് സ്റ്റൈൽ ആൻഡ് ബിയോണ്ട് പ്രദർശനം സമാപിച്ചു. വിവിധ മേഖലകളിൽനിന്നുള്ള പ്രദർശകരും സന്ദർശകരും ഒത്തുചേർന്ന പരിപാടി മേജർ ഉമർ അബ്ദുല്ല അൽ മർസൂഖി ഉദ്ഘാടനം നിർവഹിച്ചു.
സാംസ്കാരിക, സാമൂഹിക, ബിസിനസ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്ത പരിപാടിയിൽ ആരോഗ്യം, ക്ഷേമം, ഫാഷൻ, ബിസിനസ്, സൗന്ദര്യം തുടങ്ങിയ വിഷയങ്ങളിലുള്ള ഏറ്റവും പുതിയ പ്രവണതകൾ ചർച്ച ചെയ്യുകയും ഉൽപന്നങ്ങളും ഓഫറുകളും പ്രദർശിപ്പിക്കുകയും ചെയ്തു.
വ്യക്തിപരവും പ്രഫഷനൽ രംഗത്തുമുള്ള വികസനം കേന്ദ്രീകരിച്ചുള്ള സമ്മേളനമായ ഗ്ലാഡിയേറ്റർ സമ്മിറ്റ്, വേൾഡ് ബയോഹാക്ക് സമ്മിറ്റ് എന്നിവയും പരിപാടിയോടനുബന്ധിച്ച് നടന്നു.
കൂടാതെ വിവോൾവ് ലാബ്സ്, ഗോൾഡ് ട്രസ്റ്റ് മെഡിക്കൽ സെന്റർ, അബിഫിറ്റ്, മാഡി ഇന്റർനാഷനൽ, ഇന്ത്യയിൽനിന്നുള്ള സി.എക്സ്.ഒ ഇൻകുബേറ്റർ തുടങ്ങിയ കമ്പനികളും പങ്കെടുത്തു. സന്ദർശകർക്ക് മൂല്യവത്തായ വിവരങ്ങൾ, പ്രചോദനങ്ങൾ, കമ്പനികൾ തമ്മിലുള്ള ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ പ്രദർശനത്തിലൂടെ പങ്കുവെച്ചു.
നൂതനമായ ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ചറിയാനുള്ള മികച്ച വേദി കൂടിയായിരുന്നു മേള. കൂടാതെ വ്യവസായ രംഗത്തെ പ്രമുഖരിൽനിന്ന് പഠിക്കാനും പ്രമുഖ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിച്ചതായി സ്കില്ലോപീഡിയ സ്ഥാപക മോനിക ആര്യ പറഞ്ഞു.
വ്യവസായ രംഗത്തെ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള അവസരങ്ങൾക്കപ്പുറത്ത് കുടുംബ സൗഹൃദരപരമായ പ്രവർത്തനങ്ങളും ഇവന്റിൽ കോർത്തിണക്കിയിരുന്നതായി സ്കില്ലോപീഡിയ മാനേജിങ് പാർട്ണർ ഡോ. ഹാഷിർ നജീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

