വിദ്യാഭ്യാസ രംഗത്ത് സ്കിൽ ഡെവലപ്മെന്‍റിന് പ്രാധാന്യം വേണം -ഡോ. മുഹമ്മദ് ഖാസിം
text_fieldsസി.സി.എം-ഇസ്റ സഹകരണ കരാർ ഒപ്പുവെക്കൽ ചടങ്ങ് ഡോ. മുഹമ്മദ് ഖാസിം ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: സാങ്കേതികവിദ്യകളിലും ശാസ്ത്രമേഖലകളിലും സാമൂഹിക ജീവിത പശ്ചാത്തലങ്ങളിലും വളർച്ചയും പുരോഗതിയും കൈവരിക്കുന്നതിനൊപ്പം മുന്നേറാനുതകുന്ന രീതിയിൽ വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കാൻ പര്യാപ്തമാകുന്ന വിഷയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന രൂപത്തിൽ വിദ്യാഭ്യാസമേഖലയിൽ സമൂലമായ മാറ്റങ്ങൾ വേണമെന്ന് പ്രമുഖ ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകനും ദുബൈ ശിഫ അൽ ജസീറ ഗ്രൂപ് ചെയർമാനുമായ ഡോ. മുഹമ്മദ് ഖാസിം. ഓൺലൈൻ വിദ്യഭ്യാസരംഗത്ത് സി.സി.എം ഇസ്റ സഹകരണ കരാർ ഒപ്പുവെക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്റ ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ വാടാനപ്പള്ളിയും സി.സി.എം ചെയർമാൻ പി.കെ. ജാഫറും ചേർന്ന് ഒപ്പിട്ടു. അബ്ദുൽ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, ഡോ. കരീം വെങ്കിടങ്, എ.എ. ജാഫർ, ഷൗക്കത്ത് മുണ്ടങ്കാട്ടിൽ, ആർ.കെ. ജലാൽ ഹാജി, ആസിഫ് ആലുവ, അബ്ദുൽ ലത്തീഫ് തങ്ങൾ, അമീൻ മുക്രിയകത്ത്, കെ.ഐ. മുഹമ്മദ് ഷാക്കിർ, ഇ.എം. ഫദലു, ഹൈദ്രോസ് തങ്ങൾ എന്നിവർ സംസാരിച്ചു. സി.സി.എം പദ്ധതികളായ ആഫ്റ്റർ സ്കൂൾ, സി.സി.എം റെമഡിയൽ സ്കൂൾ, സി.സി.എം സ്പോർട്സ് സ്കൂൾ എന്നിവ കളുടെ ലോഗോ പ്രകാശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

