എസ്.കെ. പൊറ്റെക്കാട്ട് കഥ പുരസ്കാരം അക്ബര്‍ ആലിക്കരക്ക്
text_fieldsഅക്ബര്‍ ആലിക്കര
റാസല്‍ഖൈമ: എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ കഥ പുരസ്കാരത്തിന് പ്രവാസി എഴുത്തുകാരന് അക്ബര്‍ ആലിക്കര അര്‍ഹനായി. റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം നയിക്കുന്ന അക്ബറിന്റെ ‘ചിലയ്ക്കാത്ത പല്ലി’ കഥ സമാഹാരമാണ് പുരസ്കാരത്തിനര്‍ഹമാക്കിയത്. 10,000 രൂപയും പ്രശംസ പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
സമഗ്ര സംഭാവനക്കുള്ള 25,000 രൂപയും പ്രശംസ പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം (ഹൈന്ദവം) കെ.പി. രാമനുണ്ണിക്ക് ലഭിച്ചു. പ്രഫ. എം.കെ. സാനു, ഡോ. പി. സോമന്, സുജ സൂസന് ജോര്‍ജ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ചേതന റാസല്‍ഖൈമ അംഗമായ അക്ബര്‍ ആലിക്കര മലയാളം മിഷന് റാക് ചാപ്റ്റര്‍ സെക്രട്ടിയാണ്.
നേരത്തെ പൂര്‍ണ ഉറൂബ് ചെറുകഥ പുരസ്കാരം, അക്കാഫ് പോപുലര്‍ ചെറുകഥ പുരസ്കാരം തുടങ്ങിയവ അക്ബറിന് ലഭിച്ചിട്ടുണ്ട്. ജൂണ്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സമിതി ചെയര്മാന് രമേശന് ദേവപ്രിയം, ട്രഷറര്‍ പി.കെ. റാണി എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

