കിണറ്റിൽ വീണ ആറ് വയസ്സുകാരിയെ രക്ഷപ്പെടുത്തി
text_fieldsകിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചപ്പോൾ
ഫുജൈറ: 15 മീറ്റർ ആഴമുള്ള ഇടുങ്ങിയ കിണറ്റിൽ വീണ ആറ് വയസ്സുകാരിയായ ഇമാറാത്തി പെൺകുട്ടിയെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി. ഫുജൈറയിലെ ദിബ്ബയിലാണ് സംഭവം. രാവിലെ 9.42നാണ് ഇതുസംബന്ധിച്ച ഫോൺ കാൾ സിവിൽ ഡിഫൻസിലെത്തുന്നത്.
മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ സംഘം പത്ത് മണിയോടെ കുട്ടിയെ കരക്കെത്തിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ച കുട്ടി സുഖമായിരിക്കുന്നുവെന്ന് സംഘം അറിയിച്ചു. കുട്ടിയെ രക്ഷപ്പെടുത്തിയ സംഘത്തെ ആഭ്യന്തരമന്ത്രി ലഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ അനുമോദിച്ചു.
കുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിക്കുകയും ചെയ്തു. രക്ഷിക്കുന്ന വിഡിയോ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

