അൽഐനിൽ ആറു വയസ്സുകാരൻ വാട്ടർടാങ്കിൽ മുങ്ങിമരിച്ചു
text_fieldsഅൽഐൻ: സഹോദരിക്കൊപ്പം വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറു വയസ്സുകാരനെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അൽഐനിലെ പ്രാദേശിക പള്ളിയിലെ ഖുർആൻ അധ്യാപകന്റെ മകനാണ് മരിച്ചതെന്ന് അൽ ഖലീജ് റിപ്പോർട്ട് ചെയ്തു.
സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ആൺകുട്ടിയെ കാണാതാവുകയായിരുന്നു. സഹോദരിയുടെ കരച്ചിൽ കേട്ട് എത്തിയ മാതാവാണ് സമീപത്തെ വാട്ടർ ടാങ്കിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.സമീപത്തുള്ളവരെ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മുഹമ്മദ് ബിൻ ഖാലിദ് സ്കൂൾ ഒന്നാം ഗ്രേഡ് വിദ്യാർഥിയാണ്. നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഉച്ചക്ക് അൽ ജിമിലെ ഹമൂദ ബിൻ അലി മോസ്കിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

