Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആറു മാസത്തിനുശേഷം...

ആറു മാസത്തിനുശേഷം ഷാർജയിലെ വിദ്യാർഥികൾ സ്കൂളിലേക്ക്

text_fields
bookmark_border
ആറു മാസത്തിനുശേഷം ഷാർജയിലെ വിദ്യാർഥികൾ സ്കൂളിലേക്ക്
cancel

ഷാ​ർ​ജ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റു മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഷാ​ർ​ജ​യി​ലെ സ്കൂ​ളു​ക​ൾ 27ന് ​വീ​ണ്ടും തു​റ​ക്കു​മെ​ന്ന് ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ) സ്ഥി​രീ​ക​രി​ച്ചു. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച് പാ​ഠ​ശാ​ല​ക​ൾ അ​ണു​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് പു​നഃ​പ്ര​വേ​ശ​നം. മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കൊ​പ്പം നി​ല​വി​ലെ അ​ധ്യ​യ​ന വ​ർ​ഷം ആ​ഗ​സ്​​റ്റ്​ 31ന് ​ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​കൂ​ടി 100 ശ​ത​മാ​നം വി​ദൂ​ര പ​ഠ​നം തു​ട​രു​മെ​ന്ന് എ​സ്.​പി.​ഇ.​എ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് തു​റ​ക്കാ​നി​ര​ു​ന്നെ​ങ്കി​ലും വീ​ണ്ടും സ​മ​യം ര​ണ്ടാ​ഴ്ച​കൂ​ടി നീ​ട്ടി.

ആ​രോ​ഗ്യ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ തു​റ​ക്കേ​ണ്ട തീ​യ​തി നീ​ട്ടി​യ​ത്.എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മെൻറ്​ ടീ​മു​മാ​യി ചേ​ർ​ന്ന് 27ന് ​ആ​സൂ​ത്ര​ണം ചെ​യ്ത​തു​പോ​ലെ സ്കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കു​മെ​ന്ന് എ​സ്.​പി.​ഇ.​എ പ​റ​ഞ്ഞു.

എ​ന്നി​രു​ന്നാ​ലും എ​ല്ലാ സ്കൂ​ളും ഒ​രേ​സ​മ​യം തു​റ​ക്കി​ല്ല. ചി​ല സ്കൂ​ളു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. സ്കൂ​ൾ ബ​സി​ലും സ്​​കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും താ​പ​നി​ല പ​രി​ശോ​ധ​ന ന​ട​ത്തും.ബ​സി​ലും ക്ലാ​സ് മു​റി​ക​ളി​ലും നി​ശ്ചി​ത ശ​ത​മാ​ന​ത്തി​ന് മാ​ത്ര​േ​മ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsSharjahschool
Next Story