ആറുമാസം; തവസുലിൽ നടന്നത് 2.4 കോടി ആശയവിനിമയങ്ങൾ
text_fieldsദുബൈ: ആശയവിനിമയ സംവിധാനമായ ‘തവസുൽ’ വഴി ഈ വർഷം ആദ്യ പകുതിയിൽ ഏകദേശം 2.4 കോടി ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തിയതായി മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയംഅറിയിച്ചു.ഉപഭോക്താക്കൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും പരാതികൾ സമർപ്പിക്കാനും വിവിധ അപേക്ഷകളുടെ നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനുമുള്ള ഔദ്യോഗിക ആശയവിനിമയ സംവിധാനമാണ് തവസുൽ.
14 ഡിജിറ്റൽ, ഇലക്ട്രോണിക് ചാനലുകൾ വഴിയാണ് തവസുലിന്റെ പ്രവർത്തനം. വോയ്സ് കോൾ, വിഡിയോ, വാട്സ് ആപ്, സ്വയം സേവന ഓപ്ഷനുകൾ, ജീവനക്കാരുടെ നിയന്ത്രണത്തിലുള്ള സംവിധാനങ്ങൾ എന്നിവ വഴി കഴിഞ്ഞ ആറു മാസത്തിനിടെ മന്ത്രാലയത്തിന്റെ കോൾ സെന്റർ കൈകാര്യം ചെയ്തത് 12 ലക്ഷം കോളുകളാണ്. ഈ സംവിധാനത്തിന് സേവന ഗുണനിലവാരം 85.2 ശതമാനവും ഉപഭോക്തൃ സംതൃപ്തി നിരക്ക് 91.7 ശതമാനവും നേടാനും കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിയും പരിഹാരങ്ങൾ നിർദേശിച്ചും വെല്ലുവിളികൾ ചർച്ച ചെയ്തുമുള്ള നൂതനമായ സംവിധാനങ്ങളുടെ പിൻബലത്തിലാണ് ഈ നേട്ടങ്ങൾ കൈവരിക്കാനായതെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

