എക്സ്പോ സന്ദര്‍ശിക്കാന്‍ അജ്മാനിൽ ആറു ദിവസ അവധി
text_fieldsശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി
അജ്മാന്: ലോകോത്തര മേളയായ എക്സ്പോ 2020 സന്ദര്‍ശിക്കാന്‍ സർക്കാർ ജീവനക്കാർക്ക് അജ്മാന് അവധി നൽകി. ആറു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചത്. ഇതു സംബന്ധിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവ് പുറപ്പെടുവിച്ചു. 2022 മാർച്ച് വരെ നീണ്ടുനിൽക്കുന്ന മേള സന്ദർശിക്കാനും ആസ്വദിക്കാനും ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വലിയൊരു അവസരമായിരിക്കും.
നേരത്തെ അജ്മാന് വിനോദ സഞ്ചാര വകുപ്പ് ചെയര്മാന് ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി സ്വന്തം ചെലവില്‍ ആയിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേള സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

