Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആറ്​ ബാലിസ്റ്റിക്​...

ആറ്​ ബാലിസ്റ്റിക്​ മിസൈലുകളും 125 ഡ്രോണുകളും തകർത്തു

text_fields
bookmark_border
ആറ്​ ബാലിസ്റ്റിക്​ മിസൈലുകളും 125 ഡ്രോണുകളും തകർത്തു
cancel

ദുബൈ: വ്യാഴാഴ്ച ഇറാന്‍റെ ആറ്​ ബാലിസ്റ്റിക്​ മിസൈലുകളും 125 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറാന്‍റെ ഏഴു ബാലിസ്റ്റിക്​ മിസൈലുകളാണ്​ വ്യാഴാഴ്ച പ്രതിരോധ സംവിധാനങ്ങൾ നേരിട്ടത്​. ഇതിൽ ആറെണ്ണവും തകർക്കാൻ കഴിഞ്ഞു. ഒരെണ്ണം രാജ്യത്തിനുള്ളിൽ പതിച്ചു. 131 ഡ്രോണുകളിൽ 125 എണ്ണവും വിജയകരമായി പ്രതിരോധിക്കാൻ കഴിഞ്ഞതായും ആറ്​ ഡ്രോണുകൾ​ വിവിധ പ്രദേശങ്ങളിൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ 16 പേർക്ക്​ കൂടിയാണ്​ നിസാര പരിക്കേറ്റത്​.

ഇതോ​ടെ ആകെ പരിക്കേറ്റവരുടെ എണ്ണം 94 ആയി​. യു.എ.ഇ പൗരൻമാർ കൂടാതെ ഇന്ത്യ, ഈജിപ്ത്​, സുഡാൻ​, ഇത്യോപ്യ, ഫിലിപ്പീൻസ്​, പാക്സിതാൻ, ഇറാൻ, ബംഗ്ലാദേശ്​, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എരിത്രിയ, ലബനാൻ, അഫ്​ഗാൻ, ബഹ്​റൈൻ, തുർക്കിയ, കോമറോസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരൻമാർ പരിക്കേറ്റവരിൽ ഉൾപ്പെടും.

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഇറാന്‍റെ 196 ബാലിസ്റ്റിക്​ മിസൈലുകളാണ്​ കണ്ടെത്തിയത്​​. ഇതിൽ 181 എണ്ണം തകർത്തു. 13 എണ്ണം കടലിൽ പതിച്ചു. രണ്ടെണ്ണം രാജ്യത്തിനകത്ത്​ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു. 1,072 ഡ്രോണുകളാണ്​ ഇതുവരെ കണ്ടെത്തിയത്​. ഇതിൽ 1001 എണ്ണം പ്രതിരോധിച്ചു. ഏഴെണ്ണം വിവിധ പ്രദേശങ്ങളിൽ പതിച്ചു. എട്ട്​ ക്രൂസ്​ മിസൈലുകളും ഇതുവരെ പ്രതിരോധിച്ചതായും മന്ത്രാലയം വ്യക്​തമാക്കി.

മൂന്നു പേരാണ്​ ഇതുവരെ കൊല്ലപ്പെട്ടത്​. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്​ പൗരൻമാരാണ്​ മരിച്ചവർ. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഏത്​ ആക്രമണങ്ങളും നേരിടാൻ സേന പൂർണ സജ്ജമാണെന്ന്​ പ്രതിരോധ മന്ത്രാലയം വ്യക്​തമാക്കി. സംഘർഷ സാഹചര്യത്തിൽ വ്യോമ പാതകൾ അടഞ്ഞുകിടന്നെങ്കിലും ഇന്ത്യയിലേക്ക്​ ഉൾപ്പെടെ അടിയന്തര സർവിസുകൾ നടന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക്​ ഫ്രം ഹോം സൗകര്യം അവസാനിച്ചതിനാൽ ജീവനക്കാർ ജോലിക്കെത്തി. മെട്രോ ഉൾപ്പെടെ പൊതു ഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ballistic missiledronesUS Attack on Iran
News Summary - Six ballistic missiles and 125 drones were destroyed
Next Story