ശിവഗിരി തീര്ഥാടനം: ബ്രോഷര് പ്രകാശനം
text_fieldsയു.എ.ഇയില് നടക്കുന്ന തീര്ഥാടനസംഗമത്തിെൻറ ബ്രോഷര് പ്രകാശന ചടങ്ങില് ഗുരുദേവ
കൃതികളുടെ പാരായണ മത്സരത്തില് പങ്കെടുത്തവര് എസ്.എന്.ഡി.പി യു.എ.ഇ
ഭാരവാഹികളോടൊപ്പം
ദുബൈ: ശിവഗിരി തീര്ഥാടനത്തോടനുബന്ധിച്ച് യു.എ.ഇയില് ജനുവരിയില് നടക്കുന്ന 12ാമത് തീര്ഥാടന സംഗമത്തിെൻറ ബ്രോഷര് പ്രകാശനം ചെയ്തു. ദുബൈയില് നടന്ന ചടങ്ങില് എസ്.എന്.ഡി.പി യോഗം യു.എ.ഇ ചെയര്മാന് എം.കെ. രാജന് എന്.ടി.വി ചെയര്മാന് മാത്തുക്കുട്ടി കാടോനിന് ബ്രോഷര് നല്കി. ചടങ്ങില് ഗുരുദേവ കൃതികളുടെ പാരായണ മത്സരം നടന്നു. എട്ട് യൂനിയനുകളില് നടന്ന മത്സരത്തില് പങ്കെടുത്ത 300 പേരില്നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനലിന് യോഗ്യത നേടിയവര്. കിഡ്സ്, സബ് ജൂനിയര്, ജൂനിയര്, സീനിയര്, സൂപ്പര് സീനിയര് വിഭാഗങ്ങളില് 70 പേര് മത്സരാര്ഥികളായി. എം.കെ. രാജന്, മാത്തുക്കുട്ടി കാടോന്, ഭാരവാഹികളായ ഷൈന് കെ. ദാസ്, സുരേഷ് തിരുകുളം, സാജന് സത്യ എന്നിവര് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

