സീതി ഹാജി സ്മാരക ഫുട്ബാൾ ടൂർണമെന്റ്
text_fieldsടൂർണമെന്റ് ജേതാക്കളായ കോട്ടക്കൽ മണ്ഡലത്തിനുള്ള
ട്രോഫി വി.ടി. ബൽറാം സമ്മാനിക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല സംഘടിപ്പിച്ച 16ാമത് സീതി ഹാജി സ്മാരക ഫുട്ബാൾ ടൂർണമെന്റിൽ ടീം കോട്ടക്കൽ കെ.എം.സി.സി ജേതാക്കളായി. ജില്ലയിലെ 16 മണ്ഡലം ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ടീം നിലമ്പൂർ റണ്ണർ അപ്പായി, വണ്ടൂർ, മഞ്ചേരി ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ദുബൈ അമാന സ്പോർട്സ് ബേയിൽ നടന്ന ഫുട്ബാൾ മേളയിൽ മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കലോടി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി. ബൽറാം നിർവഹിച്ചു. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ മുഖ്യാതിഥിയായി. ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, ഡോ. അൻവർ അമീൻ, സിദ്ദീഖലി രാങ്ങാട്ടൂർ, ചെമ്മുക്കൻ യാഹുമോൻ, ബാബു എടക്കുളം, കെ.പി.എ സലാം, പി.വി നാസർ, മുഹമ്മദ് ബിൻ അസ്ലാം എന്നിവർ സംസാരിച്ചു.
ദുബൈ കെ.എം.സി.സി സ്റ്റേറ്റ് നേതാക്കളായ അഫ്സൽ മെറ്റമ്മേൽ, റഹീസ് തലശ്ശേരി, ഹംസ തൊട്ടി, അഹമ്മദ് ബിച്ചി, അബ്ദുല്ല അരങ്ങാടി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ഷഫീക്ക് തിരുവനന്തപുരം, അഡ്വ. ഖലീൽ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, സലാം കന്യപാടി, ഷിബു കാസിം, ഷമീം യൂസുഫ്, അഡ്വ. ഈസ്സ അനീസ്, അബ്ദുസ്സലാം, മുനീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ല ഭാരവാഹികളായ സി.വി. അഷ്റഫ്, കരീം കാലടി, സക്കീർ പാലത്തിങ്ങൽ, ശിഹാബ് ഇരിവേറ്റി, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, അമീൻ കരുവാരകുണ്ട്, ഇബ്രാഹിം വട്ടംകുളം, ലത്തീഫ് തെക്കഞ്ചേരി, മൊയ്തീൻ പൊന്നാനി, ടി.പി. സൈതലവി, സിനാൽ മഞ്ചേരി, മുഹമ്മദ് വള്ളിക്കുന്ന്, മുസ്തഫ ആട്ടീരി, അശ്റഫ് കൊണ്ടോട്ടി, ഇഖ്ബാൽ പല്ലാർ, നാസർ എടപെറ്റ, നജ്മുദ്ദീൻ തയറയിൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എ.പി. നൗഫൽ സ്വാഗതവും, സ്പോർട്സ് വിങ് ചെയർമാൻ ഒ.ടി. സലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

