Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി​റോ മ​ല​ങ്ക​ര...

സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​സ​ഭ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു മു​ത​ൽ

text_fields
bookmark_border
സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​സ​ഭ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു മു​ത​ൽ
cancel
camera_alt

സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​സ​ഭ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം സം​ബ​ന്ധി​ച്ച്​ ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ബാ​ബു കെ. ​തോ​മ​സ്

വി​വ​രി​ക്കു​ന്നു

അ​ബൂ​ദ​ബി: സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹ​ത്തി​ന്റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​ബൂ​ദ​ബി സെ​ന്റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും. സ​തേ​ണ്‍ വി​കാ​രി​യ​റ്റ് ഓ​ഫ് അ​റേ​ബ്യ ബി​ഷ​പ് പൗ​ലോ മാ​ര്‍ട്ടി​നെ​ല്ലി, ബി​ഷ​പ് പോ​ള്‍ ഹി​ന്‍ഡ​ര്‍, സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ഗ​ള്‍ഫ് മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ര്‍ ജോ​ണ്‍ തു​ണ്ടി​യ​ത്ത് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ എ​ന്നി​വ​ര്‍ക്കും മ​റ്റു വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ക്കും ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ല്‍കും. ജൂ​ബി​ലി സ​മ്മേ​ള​നം വി​കാ​രി​യ​റ്റ് ഓ​ഫ് സ​തേ​ണ്‍ അ​റേ​ബ്യ മു​ന്‍ ബി​ഷ​പ് പോ​ള്‍ ഹി​ന്‍ഡ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​കാ​രി ജ​ന​ല്‍ ഫാ. ​പി.​എം. പീ​റ്റ​ര്‍, സെ​ന്റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ചി​റ്റോ, അ​സി. വി​കാ​രി ഫാ. ​ജോ​ബി ജോ​സ​ഫ്, ഫാ. ​മാ​ത്യൂ​സ് ആ​ലും​മൂ​ട്ടി​ല്‍, സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷാ​ജു ബേ​ബി, സെ​ന്റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ല്‍ മ​ല​യാ​ളം ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്റ് ആ​ന്റ​ണി ഐ​ക്യ​നാ​ട​ന്‍, മു​സ​ഫ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​മൂ​ഹം സെ​ക്ര​ട്ട​റി സ​രു​ണ്‍ ഈ​പ്പ​ന്‍, ബാ​ബു കെ. ​തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് സെ​ന്റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ല്‍ അ​ര്‍പ്പി​ക്കു​ന്ന ജൂ​ബി​ലി കു​ര്‍ബാ​ന​ക്ക്​ ജോ​ണ്‍ തു​ണ്ടി​യ​ത്ത് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ബി​ഷ​പ്പ് പൗ​ലോ മാ​ര്‍ട്ടി​നെ​ല്ലി വ​ച​ന​സ​ന്ദേ​ശം ന​ല്‍കും. ഫാ. ​മാ​ത്യൂ​സ് ആ​ലും​മൂ​ട്ടി​ല്‍ (പ്ര​സി.), ബാ​ബു കെ. ​തോ​മ​സ് (ജ​ന. ക​ണ്‍.), ജോ​ണ്‍സ​ണ്‍ എ​ബ്ര​ഹാം (ജോ. ​ക​ണ്‍.), എ​ബ്ര​ഹാം കു​റ്റി​ക്ക​ണ്ട​ത്തി​ല്‍ (സെ​ക്ര.), സൈ​മ​ണ്‍ കു​ഞ്ഞ​ച്ച​ന്‍ (ട്ര​ഷ.) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Catholic ChurchSilver JubileeSiro Malankara
News Summary - Siro Malankara Catholic Church Silver Jubilee Celebration from today
Next Story