‘സിറാസ്’ കുടുംബ സംഗമം 25ന് ദുബൈയിൽ
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ സമഗ്ര പുനരധിവാസത്തിനും സാമൂഹിക ഉൾക്കൊള്ളലിനുമായി പ്രവർത്തിക്കുന്ന ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്(സിറാസ്) ആഭിമുഖ്യത്തിൽ, ‘ഭിന്നശേഷിക്കാർക്ക് ഒരു കൈത്താങ്ങ്’ എന്ന സന്ദേശമുയർത്തി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 25ന് വൈകീട്ട് ആറിന് ദുബൈ അൽ ഖുസൈസിലുള്ള സ്വാഗത പാർട്ടി ഹാളിൽ നടക്കുന്ന സംഗമത്തിൽ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി കുടുംബങ്ങൾ പങ്കെടുക്കും.
സിറാസ് റിഹാബിലിറ്റേഷൻ വില്ലേജ് എന്ന സംരംഭം യാഥാർഥ്യമാക്കുന്നതിന് സാമൂഹിക പിന്തുണ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
ഭിന്നശേഷിക്കാർ നേരിടുന്ന വെല്ലുവിളികളും അവർക്കായുള്ള ദീർഘകാല പരിഹാരങ്ങളും സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെ ആവശ്യകതയും പരിപാടിയിൽ ചർച്ച ചെയ്യും. ചടങ്ങിൽ മോട്ടിവേഷൻ സ്പീക്കർ പി.എം.എ. ഗഫൂറും സീനിയർ സൈക്കോളജിസ്റ്റ് ഡോ. ഷറഫുദ്ദീൻ കടമ്പോട്ടും മുഖ്യാതിഥികളായി പങ്കെടുക്കും.
ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ പ്രതീക്ഷയും മാറ്റവും സൃഷ്ടിക്കുന്നതിന് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യവും സഹകരണവും ‘സിറാസ്’ ഓവർസീസ് ചെയർമാൻ പി.കെ. അൻവർ നഹ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

