സർ സയ്യിദ് കോളജ് അലുമ്നി പ്രവർത്തനോദ്ഘാടനം
text_fieldsസർ സയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ പുതിയ സമിതിയുടെ പ്രവർത്തനോദ്ഘാടന ചടങ്ങ്
അബൂദബി: സർ സയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ പുതിയ സമിതിയുടെ പ്രവർത്തനോദ്ഘാടനവും കുടുംബസംഗമവും സംഘടിപ്പിച്ചു. ചെയർമാൻ അജയ്കുമാർ അധ്യക്ഷനായിരുന്നു. എ.ബി.സി ഗ്രൂപ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മദനി ചടങ്ങ് ഉദ്ഘാടനംചെയ്തു. വർക്കിങ് ചെയർമാൻ മുഹമ്മദ് അലി സി.എച്ച് പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി നൗഫൽ സി.പി സ്വാഗതം പറഞ്ഞു.
അലുമ്നി സ്ഥാപക ചെയർമാൻ വി.പി.കെ അബ്ദുല്ല, മുൻ ചെയർമാൻമാരായ കാസിം അബൂബക്കർ, അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, സ്കോട്ട ദുബൈ പ്രസിഡന്റ് അബ്ദുൽ നാസർ തുടങ്ങിയവർ ആശംസ അറിയിച്ചു. ട്രഷറർ സൽസബീൽ ഹംസ നന്ദി പറഞ്ഞു.
അഷ്റഫ് കെ.വി, അഷ്റഫ് അഹമ്മദ്, അബ്ദുൽ മനാഫ്, ജസീൽ മാട്ടൂൽ, എസ്.എൽ.പി റഫീഖ്, നസീബ് കൊവ്വ, ഇബ്രാഹിം കെ.എൻ, അഫ്സൽ കെ.സി, മുസ്തഫ ടി.എം, ഷാക്കിർ മുണ്ടോൻ, സയീദ് വി., ഹാരിസ് ബി., സാദിഖ് പഴയങ്ങാടി, അബ്ദുൽ നാസർ, ഹബീബ് വി., സബ്രീന കാസിം, സക്കീന മനാഫ്, ഫാത്തിമ നാസർ, ഷബീർ അള്ളാംകുളം, മുഹമ്മദ് ആലം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

