‘സോക്കര്‍ ഫെസ്റ്റ് 2026’ ട്രോഫി അനാച്ഛാദനം
text_fieldsസര്‍ സയ്യിദ് കോളജ് തളിപ്പറമ്പ അബൂദബി അലുമ്നി സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് 2026 ഫുട്‌ബാള്‍ ടൂര്‍ണമെന്‍റിന്‍റെ ട്രോഫി അനാച്ഛാദനം
അബൂദബി: സര്‍ സയ്യിദ് കോളജ് തളിപ്പറമ്പ അബൂദബി അലുമ്നി ഒക്ടോബര്‍ 17ന് ഹുദൈരിയാത് 321 ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് 2026 ഫുട്‌ബാള്‍ ടൂര്‍ണമെന്‍റിന്‍റെ ട്രോഫി അനാച്ഛാദനവും ടീം മീറ്റിങ്ങും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അലുമ്നി ചെയര്‍മാന്‍ അജയ് കുമാര്‍ നിര്‍വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ മുഹമ്മദലി മാങ്കടവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. നൗഫല്‍ സ്വാഗതവും ട്രഷറര്‍ സല്‍സബീല്‍ ഹംസ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കോഓഡിനേറ്റര്‍ എസ്.എല്‍.പി. റഫീഖ്, ഇന്‍ഫിനിറ്റി ഗ്രൂപ്പ് (ഇന്‍ഫ്രാ എനര്‍ജി)പ്രതിനിധി ഹാഷിം, ലുലു ഗ്രൂപ്പ് പ്രതിനിധി സലീം ചിറക്കല്‍, അലുമ്നി മുന്‍ഭാരവാഹികളായ കാസിം അബുബക്കര്‍, മുസ്തഫ മൈദാനി, കെ.വി. അഷ്റഫ്, നൗഷാദ് മാഹി എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കോഓഡിനേറ്റര്‍മാരായ ഷക്കീര്‍ അഹമ്മദ്, നസീബ് കൊവ്വ, സുബൈര്‍, കെ.സി. അഫ്‌സല്‍, മീഡിയ കോഓഡിനേറ്റര്‍മാരായ റാഷിദ് ഹമീദ്, മുഹമ്മദ് ആലം, ഷബീര്‍ അള്ളാംകുളം, എന്നിവർക്കൊപ്പം ടൂര്‍ണമെന്‍റ് നടത്തിപ്പുകാരായ കെഫ അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.
സോക്കര്‍ ഫെസ്റ്റ് 2026ന്‍റെ ഭാഗമായി മെഹന്തി ഡിസൈനിങ് മത്സരം, മലബാര്‍ സ്‌നാക്ക്‌സ് പാചകമത്സരം, കുട്ടികള്‍ക്കുള്ള ഗെയിമുകള്‍ തുടങ്ങി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്ന് അലുമ്നി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

