എസ്.ഐ.ആർ ആശങ്കയകറ്റണം -പി.സി.എഫ്
text_fieldsപീപ്പിൾസ് കൾചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി യോഗം
ദുബൈ: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാർക്ക് പോലും കൃത്യതയില്ലാതെ പൂരിപ്പിച്ചു നൽകുന്ന ഫോമിൽ സൂക്ഷ്മ പരിശോധനക്ക് ശേഷം പ്രവാസികളുടെ വോട്ട് നിഷേധിക്കപ്പെടാനും ഭാവിയിൽ പൗരത്വവുമായി ബന്ധപ്പെടുത്താനുമെല്ലാം സാധ്യതയുണ്ടെന്ന ആശങ്ക ദുരീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനും സർക്കാറും ശ്രമിക്കണമെന്നും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും പീപ്പിൾസ് കൾച്ചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്ലോബൽ അംഗം ഇല്യാസ് തലശ്ശേരി ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ നന്നമ്പ്ര സ്വാഗതം ആശംസിച്ചു. റാഷിദ് സുൽത്താൻ, റഹീസ് കാർത്തികപ്പള്ളി, ഇസ്മയിൽ നാട്ടിക, മുനീർ നന്നമ്പ്ര, ജലീൽ കടവ്, ഉബൈദ്, ശിഹാബ് മണ്ണഞ്ചേരി, ഫൈസൽ കറുകമാട്, ഷമീർ പവിട്ടപ്പുറം, കരീം കഞ്ഞാർ എന്നിവർ സംസാരിച്ചു. ജംഷാദ് ഇല്ലിക്കൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

