Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎസ്.ഐ.ആർ:...

എസ്.ഐ.ആർ: മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഐ.​എ.​എ​സ്​

text_fields
bookmark_border
എസ്.ഐ.ആർ: മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഐ.​എ.​എ​സ്​
cancel

ദു​ബൈ: പ്ര​വാ​സി വോ​ട്ട​ർ പ​ട്ടി​ക​യി​ലെ (എ​സ്.​ഐ.​ആ​ർ.) ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​ത്ത് ജ​നി​ച്ച​വ​രു​ടെ വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ (ഐ.​എ.​എ​സ്) ലോ​ക കേ​ര​ള സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ലും വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചു​ള്ള സെ​ഷ​നു​ക​ളി​ലു​മാ​യി പ്ര​വാ​സി​ക​ളു​ടെ എ​ട്ടു പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്.

പ്ര​വാ​സി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നാ​യു​ള്ള ഫോം ​ആ​റ് എ​യി​ൽ വി​ദേ​ശ​ത്ത് ജ​നി​ച്ച കു​ട്ടി​ക​ളു​ടെ ജ​ന​ന​സ്ഥ​ലം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ മു​മ്പ് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഉ​ണ്ടാ​യ സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ശി​പാ​ർ​ശ ന​ൽ​കു​ക, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ സിം​ഗി​ൾ വി​ൻ​ഡോ ഇ- ​ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന് അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക.

നോ​ർ​ക്ക, കെ-​സ്മാ​ർ​ട്ട്, കെ.​എ​സ്.​എ​ഫ്.​ഇ, ആ​ധാ​ർ, പാ​ൻ കാ​ർ​ഡ് സേ​വ​ന​ങ്ങ​ളും പൊ​ലീ​സ് എ​ൻ.​ആ​ർ.​ഐ സെ​ൽ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ക, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ക്ഷേ​മ​നി​ധി അം​ശാ​ദാ​യം മു​ട​ങ്ങി​യ​വ​ർ​ക്കാ​യി ‘ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ’ (ഒ.​ടി.​എ​സ്) പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, അ​ഞ്ച് വ​ർ​ഷ​മെ​ങ്കി​ലും അം​ശാ​ദാ​യം അ​ട​ച്ച​വ​ർ​ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ പി​ഴ​യി​ല്ലാ​തെ കു​ടി​ശ്ശി​ക അ​ട​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക, നി​ല​വി​ലെ പെ​ൻ​ഷ​ന് പു​റ​മെ, പ്ര​വാ​സി​ക​ൾ​ക്ക് വി​ദേ​ശ​ത്താ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ സ്വ​മേ​ധ​യാ കൂ​ടു​ത​ൽ തു​ക നി​ക്ഷേ​പി​ക്കാ​നും അ​തി​ലൂ​ടെ ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ നേ​ടാ​നും സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കു​ക, നോ​ർ​ക്ക കെ​യ​ർ പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഗ​ൾ​ഫ് റി​ട്ടേ​ണി​ക​ൾ​ക്കും താ​ൽ​ക്കാ​ലി​ക​മാ​യി നാ​ട്ടി​ലി​രി​ക്കു​ന്ന​തും വി​ദേ​ശ​ത്ത് വീ​ണ്ടും ജോ​ലി തേ​ടു​ന്ന​തു​മാ​യ പ്ര​വാ​സി​ക​ൾ​ക്കും വ്യാ​പി​പ്പി​ക്കു​ക, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട, കാ​ല​ഹ​ര​ണ​പ്പെ​ട്ട ക​സ്റ്റം​സ് നി​യ​മ​ങ്ങ​ൾ, ഇ​ന്ന​ത്തെ സ്വ​ർ​ണ​വി​ല​ക്ക് അ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കാ​നും പ്ര​വാ​സി​ക​ളു​ടെ ‘ടാ​ക്സ് റ​സി​ഡ​ൻ​സി’ സ്റ്റാ​റ്റ​സ് 120 ദി​വ​സ​ത്തി​ൽ നി​ന്ന് 180 ദി​വ​സ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​നും കേ​ര​ള സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണി​ത്​. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഐ.​എ.​എ​സ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIASchief minister keralaSIR
News Summary - SIR: IAS submits a petition to the Chief Minister
Next Story