Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​റ്റ​പ്പേ​ര്​...

ഒ​റ്റ​പ്പേ​ര്​ പാ​സ്​​പോ​ർ​ട്ടു​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ വീ​ണ്ടും മു​ന്ന​റി​യി​പ്പ്​

text_fields
bookmark_border
ഒ​റ്റ​പ്പേ​ര്​ പാ​സ്​​പോ​ർ​ട്ടു​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ വീ​ണ്ടും മു​ന്ന​റി​യി​പ്പ്​
cancel

ദു​ബൈ: ഒ​റ്റ​പ്പേ​ര് മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ പാ​സ്പോ​ർ​ട്ടു​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ യു.​എ.​ഇ നാ​ഷ​ന​ൽ അ​ഡ്വാ​ൻ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെൻറ​റി​ന്‍റെ മു​ന്ന​റി​യി​പ്പ്​ വീ​ണ്ടും. വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​സ്‌​പോ​ര്‍ട്ടി​ല്‍ സ​ര്‍ നെ​യിം, ഗി​വ​ണ്‍ നെ​യിം എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ല്‍ ഒ​രി​ട​ത്ത് മാ​ത്ര​മാ​ണ് പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ങ്കി​ല്‍ യാ​ത്രാ​നു​മ​തി ല​ഭി​ക്കി​ല്ല. എ​ന്നാ​ൽ സ​ര്‍ നെ​യിം, ഗി​വ​ണ്‍ നെ​യിം എ​ന്നി​വ​യി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ര​ണ്ട്​ പേ​രു​ണ്ടെ​ങ്കി​ൽ പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ക്കും.

ഗി​വ​ണ്‍ നെ​യിം എ​ഴു​തി സ​ര്‍ നെ​യി​മി​ന്റെ സ്ഥാ​ന​ത്ത് ഒ​ന്നും രേ​ഖ​പ്പെ​ടു​ത്താ​തെ​യി​രു​ന്നാ​ലോ സ​ര്‍ നെ​യിം എ​ഴു​തി ഗി​വ​ണ്‍ നെ​യിം ചേ​ർ​ക്കാ​തി​രു​ന്നാ​ലോ യു.​എ.​ഇ പ്ര​വേ​ശ​നം സാ​ധ്യ​മാ​കി​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ വീ​ണ്ടും നോ​ട്ടീ​സ്​ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പാ​സ്​​പോ​ർ​ട്ടി​ലെ ഏ​തെ​ങ്കി​ലും പേ​ജി​ൽ ര​ണ്ടാം പേ​ര്​ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ സ്വീ​ക​രി​ക്കും. യു.​എ.​ഇ റ​സി​ഡ​ൻ​റ്​​സ് വി​സ​യു​ള്ള​വ​ർ​ക്ക്​ യാ​ത്ര​ക്ക്​ സിം​ഗ്​​ൾ പേ​രാ​കു​ന്ന​ത്​​ ത​ട​സ്സ​മാ​കി​ല്ല. വി​സി​റ്റ്​ വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കാ​ണ്​ ഇ​ത്​ ബാ​ധ​ക​മാ​കാ​റു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassportSingle NameNational Advance Information Center
News Summary - Single Name passports will not be accepted
Next Story