സിങ് ഈസ് കിങ്; ഏകദിനത്തിൽ ഡബ്ൾ സെഞ്ച്വറി
text_fieldsസന്ദീപ് സാൻഡി
ദുബൈ: ഷാർജ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ബുകാതിർ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡബ്ൾ സെഞ്ച്വറിയടിച്ച് ഇന്ത്യക്കാരൻ. ഇൻറർ േഗ്ലാബ് മറൈൻ താരം സന്ദീപ് സാൻഡിയാണ് 124 പന്തിൽ 205 റൺസെടുത്തത്. ഒമ്പത് സിക്സിെൻറയും 24 ഫോറിെൻറയും അകമ്പടിയോടെയാണ് സന്ദീപിെൻറ വെടിക്കെട്ട്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിെൻറ സഹകരണത്തോടെയാണ് ടൂർണമെൻറ് നടക്കുന്നത്. സന്ദീപിന് പുറമെ യു.എ.ഇ ദേശീയ ടീമിലെ മലയാളി താരം ബാസിൽ ഹമീദും (74 പന്തിൽ 92) തകർത്തടിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഐ.ജി.എം നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജി ഫോഴ്സ് ക്രിക്കറ്റ് അക്കാദമി 29.3 ഓവറിൽ 151 റൺസിന് ഓൾഔട്ടായി. പത്തോവറിൽ 38 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഷറഫുദ്ദീൻ അഷ്റഫാണ് ജി ഫോഴ്സിനെ തകർത്തത്. മത്സരത്തിൽ 284 റൺസിന് ഐ.ജി.എം വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

