പ്രവാസി വ്യവസായിയുടെ സ്നേഹസമ്മാനം; പാട്ടുകാരി ശിവഗംഗക്ക് വീടൊരുങ്ങുന്നു
text_fieldsദുബൈ: വഴിയോരത്ത് നിന്ന് പാടിയ ഒറ്റപ്പാട്ടിലൂടെ താരമായി മാറിയ കൊച്ചു ഗായിക ശിവഗംഗക്ക് വീടൊരുങ്ങുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന ശിവഗംഗയുടെ കഥയറിഞ്ഞ പ്രവാസി വ്യവസായി ജോണ്‍ മത്തായിയും പത്നിയും ശിവഗംഗയുടെ കുടുംബത്തെ നേരിൽ കണ്ടാണ് സ്നേഹസമ്മാനം ഒരുക്കാനുള്ള സന്നദ്ധത അറിയിച്ചത്. കായംകുളം ദേശത്തിനകം ആതിക്കാട്ട് പുത്തന്‍വീട്ടില്‍ രാജന്‍ - ആശ ദമ്പതികളുടെ ഏകമകളാണ് രണ്ടാം കുറ്റി മുരിക്കാംമ്മൂട് സെൻറ് ജോണ്‍സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ശിവഗംഗ.
ഈ മിടുക്കി കുട്ടിയുടെ കഴിവുകളെ കുറിച്ചും കുടുംബ സാഹചര്യങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാന്‍ കഴിയാഞ്ഞിട്ടും പ്രതിഭ തെളിയിച്ച ഇൗ11കാരിയെ ആദരിക്കാന്‍ കായംകുളം എൻ.ആർ.െഎ അസോസിയേഷനാണ് യു.എ.ഇയിൽ കൊണ്ടുവന്നത്. പിതാവ് രാജന്‍ യു.എ.ഇയിലാണ് ജോലി ചെയ്യുന്നതെങ്കിലും അടച്ചുറപ്പുള്ള വീടുപോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഇക്കാര്യങ്ങൾ അറിഞ്ഞ് ജോൺ മത്തായി മുന്നോട്ടുവരിയായിരുന്നു.
കായംകുളം ദേശത്തിനകത്ത് ശിവഗംഗയുടെ ഇപ്പോഴത്തെ വീട് നില്‍ക്കുന്ന അതേ സ്ഥലത്ത് കായംകുളം എന്‍.ആര്‍.ഐ അസോസിയേഷെൻറ മേല്‍ നോട്ടത്തിലായിരിക്കും വീട് പൂര്‍ത്തിയാക്കുക. സ്ഥലം എം.എല്‍.എ പ്രതിഭ ഹരി , നഗരസഭ ചെയമാന്‍ ,നാട്ടുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വീട് നിര്‍മാണ കമ്മിറ്റി രൂപവല്‍ക്കരിക്കും. ഇതിനു ശേഷം സമയ ബന്ധിതമായി നിര്‍മാണം ആരംഭിക്കും . ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനായ ജോണ്‍ മത്തായി മൂന്നര പതിറ്റാണ്ടോളമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായ രംഗത്തുണ്ട്. ഒപ്പം ജീവകാരുണ്യ^സാംസ്കാരിക മേഖലയിലും സജീവം. ശിവഗംഗയെപ്പോലെ ഇത്രമാത്രം കഴിവുകളുള്ള കുട്ടി ജീവിതസാഹചര്യങ്ങളുടെ പേരിൽ പിന്നാക്കം ആയിപ്പോകരുത് എന്ന് നിർബന്ധമുണ്ടെന്നും എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞു മാറി മുന്നോട്ടുപോകാൻ തക്ക പ്രതിഭയുള്ള കലാകാരിക്ക് നൽകുന്ന േപ്രാത്സാഹനമാണിതെന്നും ജോണ്‍ മത്തായി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു .
നേരത്തെ നടന്‍ ജയസൂര്യ സിനിമയില്‍ പാടാനും അഭിനയിക്കാനും ശിവഗംഗക്ക് അവസരം വാഗ്ദാനം ചെയ്തിരുന്നു.
നിരവധി ആല്‍ബങ്ങളില്‍ പാടാനും അവസരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ തിരുവോണ നാളിലാണ് ശിവഗംഗയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത് . നാട്ടില്‍ ഓണഘോഷത്തിനിടെ സംഘാടകര്‍ നിര്‍ബന്ധിപ്പിച്ചു പാടിയ പാട്ട് സംഘാടകരില്‍ ഒരാള്‍ തന്നെ ഫേസ് ബുക്കില്‍ ലൈവ് ഇടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ലക്ഷകണക്കിന് പേരാണ് പാട്ട് ആസ്വദിച്ചത്. അതോടെ ഒരിക്കല്‍ പോലും പൊതു വേദികളില്‍ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കാഞ്ഞ ശിവഗംഗ താരമായി മാറുകയായിരുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
