Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാരാലിമ്പിക്​സിൽ...

പാരാലിമ്പിക്​സിൽ മുഹമ്മദ്​ അൽ ഹമ്മാദിക്ക്​ വെള്ളി

text_fields
bookmark_border
പാരാലിമ്പിക്​സിൽ മുഹമ്മദ്​ അൽ ഹമ്മാദിക്ക്​ വെള്ളി
cancel
camera_alt

വീൽചെയർ റേസ്​ 800 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ്​ അൽ ഹമ്മാദി

ദുബൈ: ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്​സിൽ യു.എ.ഇക്ക്​ മൂന്നാം മെഡൽ. മുഹമ്മദ്​ അൽ ഹമ്മാദിയാണ്​ വീൽചെയർ റേസ്​ 800 മീറ്ററിൽ വെള്ളി നേടിയത്​. നേരത്തെ ഇദ്ദേഹം വീൽചെയർ 100 മീറ്റിൽ ​ വെങ്കല ​മെഡൽ നേടിയിരുന്നു​.

കഴിഞ്ഞ ദിവസം 50 മീറ്റർ ഷൂട്ടിങ്ങിൽ അബ്​ദുല്ല സുൽത്താൻ അൽ അര്​യാനി സ്വർണം നേടിയതിന്​ പിന്നാലെയാണ്​ വീണ്ടും അഭിമാനകരമായ മെഡൽ നേട്ടം. തുനീഷ്യൻ താരം വാലിദ്​ കതിലക്ക്​ പിന്നിലായാണ്​ ഹമ്മാദി 800 മീറ്റർ മത്സരത്തിൽ ഫിനിഷ്​ ചെയ്​തത്​. ചൈനീസ്​ താരമായ യാങ്​ വാങാണ്​ മത്സരത്തിൽ വെങ്കലം നേടിയത്​. ആകെ മെഡൽ മൂന്നായതോടെ പാരാലിമ്പിക്​സിൽ ശ്രദ്ധേയമായ പ്രകടനമാണ്​ യു.എ.ഇ ടീമിന്​ കാഴ്​ച വെക്കാനായിരിക്കുന്നത്​. നേരത്തെ ഒളിമ്പിക്​സിൽ മെഡൽ നേടാൻ യു.എ.ഇ താരങ്ങൾക്ക്​ കഴിഞ്ഞിരുന്നില്ല. 'ദൃഢനിശ്ചയവും സ്​ഥിരോത്സാഹവും' എന്ന മുദ്രാവാക്യവുമായാണ്​ ഇത്തവണ യു.എ.ഇയുടെ 12 സംഘം മത്സരങ്ങൾക്കായി പുറപ്പെട്ടത്​.

അത്​ലറ്റിക്​സ്​, ഷൂട്ടിങ്​, പവർലിഫ്​റ്റിങ്​, വീൽചെയർ, സൈക്ലിങ്​ എന്നിങ്ങനെ വിഭാഗങ്ങളിലാണ്​ രാജ്യം മാറ്റുരച്ചത്​. മുഹമ്മദ്​ അൽ ഹമ്മാദി, അബ്​ദുല്ല സുൽത്താൻ അൽ അര്​യാനിയും മെഡൽ നേടുമെന്ന പ്രതീക്ഷ തുടക്കംമുതലുണ്ടായിരുന്നു. ​ലണ്ടൻ പാരാലിമ്പിക്​സിലെ ഷൂട്ടിങ്​ സ്വർണ മെഡലിസ്​റ്റാണ്​ സുൽത്താൻ അൽ അര്​യാനി. പാരാലിമ്പിക്​സ്​ മത്സരങ്ങൾ ഞായറാഴ്​ച അവസാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paralympicsUAE
News Summary - Silver for Mohammed Al Hammadi at the Paralympics
Next Story