റാസല്‍ഖൈമയില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ വലിയ കുറവ്
text_fieldsറാസല്‍ഖൈമ: ഈ വര്‍ഷം ആദ്യ പകുതിയില്‍ റാസല്‍ഖൈമയിലെ പൊതുസുരക്ഷ രംഗത്ത് മികച്ച പുരോഗതി രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗുരുതര കുറ്റകൃത്യങ്ങളിൽ 6.9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റാക് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് അഭിപ്രായപ്പെട്ടു.
മുന്‍കരുതലെടുക്കുന്ന സുരക്ഷാ ശ്രമങ്ങളുടെ വിജയത്തെയും ആസൂത്രണത്തിലും കൃത്യനിര്‍വഹണത്തിലും സ്മാര്‍ട്ട് ഡാറ്റ വിശകലം സ്വീകരിക്കുന്നതിന്റെ ഫലപ്രാപ്തിയുമാണ് ഗുരുതര കുറ്റകൃത്യങ്ങള്‍ കുറഞ്ഞതില്‍ പ്രതിഫലിക്കുന്നത്.
അപകട സാധ്യതകള്‍ കുറക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷയും ജീവിത നിലവാരവും വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിച്ചു. ദേശീയതലത്തില്‍ മാതൃകാപരമായ തലത്തില്‍ റാസല്‍ഖൈമയെ ഉയര്‍ത്തിക്കാണിക്കുന്നതാണ് സുരക്ഷ മുന്‍ഗണനകളുടെ കൃത്യത. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കുറഞ്ഞ പ്രകടന സൂചകങ്ങള്‍ സമാധാനപാലകര്‍ക്കും രാജ്യത്തിനും ആത്മവിശ്വാസം നല്‍കുന്നതാണ്. സുരക്ഷയുടെയും സ്ഥിരതയുടെയും നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും വിവിധ മേഖലകളിലെ രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ദൃഢനിശ്ചയവും സ്ഥിരോത്സാഹവും തുടരുമെന്നും ഡോ. താരീഖ് മുഹമ്മദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

