Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightsignals വെറും...

signals വെറും ചിഹ്​നങ്ങളല്ല

text_fields
bookmark_border
signals വെറും ചിഹ്​നങ്ങളല്ല
cancel

വികസന കുതിപ്പില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന അജ്മാനിലെ ട്രാഫിക്ക് സിഗ്​നലുകള്‍ക്കും ചിലത് പറയാനുണ്ട്. വെറും സൂചന ഫലകങ്ങൾ എന്നതിലുപരി ചരിത്രവും വർത്തമാനവും പറയുന്നതാണ്​ അജ്​മാനിലെ സിഗ്​നലുകൾ. രാജ്യത്ത് സിഗ്​നലുകളില്‍ കൗണ്ട്‌ഡൗൺ സംവിധാനം ആദ്യമായി നിലവില്‍ വരുന്നത് അജ്മാനിലാണ്. അടുത്ത നിർദേശം ലഭിക്കുന്നതിന്​ എത്ര സമയം എടുക്കും എന്നത്​ കൗണ്ട്​ ഡൗൺ വഴി കാണിച്ചിരുന്നത്​ ആദ്യ കാലത്ത്​ വിസ്​മയമായിരുന്നു.

ഇത്​ അപകടം കുറക്കാൻ ഒരു പരിധി വരെ കാരണമായിട്ടുണ്ടെന്നാണ്​ വിലയിരുത്തൽ. റോഡ്‌ മുറിച്ച് കടക്കുന്നവര്‍ക്ക്​ പ്രത്യേക സൗകര്യവും ഇവിടെ സിഗ്​നലുകളിൽ ഏർപെടുത്തി. സിഗ്​നലുകൾ സർവസാധാരണമായപ്പോൾ അജ്​മാനിലെ സിഗ്​നലുകൾ വഴിമാറി ചിന്തിച്ചു. അജ്മാന്‍ നഗരസഭ 2018 ല്‍ സുവർണ്ണ ജൂബിലി വേളയില്‍ ആഘോഷത്തിന്‍റെ ഭാഗമായി രൂപപ്പെടുത്തിയ ലോഗോ സിഗ്​നലില്‍ ആലേഖനം ചെയ്തും യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് സുല്‍ത്താന്‍ ബിന്‍ നഹ്യാന്‍റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആദര സൂചകമായി രാജ്യം സായിദ് വര്‍ഷം ആചരിച്ചപ്പോള്‍ ശൈഖ് സായിദിന്‍റെ ചിത്രം തെളിയിച്ചും അജ്മാനിലെ ട്രാഫിക്ക് സിഗ്​നലുകള്‍ വേറിട്ടു നിന്നു.

കൊറോണ മഹാമാരി ലോകമാകെ താണ്ഡവമാടിയപ്പോള്‍ പൊതുജനങ്ങളോടുള്ള നിര്‍ദേശങ്ങളുടെ ഭാഗമായി അജ്മാനിലെ സിഗ്​നലുകളില്‍ സ്​റ്റേ സേഫ് എന്ന സന്ദേശം തെളിഞ്ഞു. കൂടാതെ സ്മൈലികളായും വിജയ ചിഹ്നങ്ങളായും സ്നേഹത്തിന്‍റെ ഹൃദയ ചിഹ്നങ്ങളായും അജ്മാനിലെ സിഗ്​നലുകള്‍ തെളിയാറുണ്ട്. ഇപ്പോൾ മറ്റ്​ എമിറേറ്റുകളിലും ഇത്​ സജീവമായി. എമിറേറ്റി​ന്‍റെ 95 ശതമാനം കവലകളിലും അജ്മാൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അജ്മാൻ പൊലീസ് ട്രാഫിക് കൗണ്ട്‌ഡൗൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:signals are not just symbols
Next Story