ഷട്ട്ൽ മാസ്റ്റേഴ്സ് ഡബ്ൾസ് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഷട്ട്ൽ മാസ്റ്റേഴ്സ് ഡബ്ൾസ് ടൂർണമെന്റിലെ വിജയികൾ
ഷാർജ: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം (ഷാർജ) സംഘടിപ്പിച്ച ‘ഷട്ട്ൽ മാസ്റ്റേഴ്സ് ഡബ്ൾസ് ടൂർണമെന്റ് 2025’ സമാപിച്ചു.
ഉച്ചക്ക് ഒന്നു മുതൽ രാത്രി 11 വരെ നീണ്ട കായികമേളയിൽ രണ്ടു വിഭാഗങ്ങളിലായി, യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 128 പ്രഫഷനൽ ബാഡ്മിന്റൺ കളിക്കാർ (64 ടീമുകൾ) പങ്കെടുത്തു. സി/സി പ്ലസ് വിഭാഗത്തിൽ നിഖിൽ, ശ്യാം മുരളീധരൻ എന്നിവരും ഡി/ഡിപ്ലസ് വിഭാഗത്തിൽ ഷഹ്സാദ്, സച്ചിൻ എന്നിവരും വിജയികളായി.
സമാപന സമ്മേളനത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ ട്രഷറർ ഷാജി ജോൺ സമ്മാനദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ ഹരിലാൽ ആശംസ നേർന്നു. ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി മുൻ അംഗം ജോയ് തോട്ടുങ്കൽ നിർവഹിച്ചു. ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ജോൺ മത്തായി, ഉപദേശകസമിതി അംഗങ്ങളായ രഘുകുമാർ മണ്ണൂരേത്ത്, ഷാജു നായർ, കൺവീനർമാരായ പ്രവീൺ, മനു എന്നിവർ ആശംസ നേർന്നു. മധുസൂദനൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അനിൽകുമാർ സ്വാഗതവും ട്രഷറർ ശരത് നന്ദിയും പറഞ്ഞു.

