75 മില്യൺ െചലവിട്ട് റീട്ടെയിൽ കേന്ദ്രമൊരുക്കി ശുറൂഖ്
text_fieldsഷാർജ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നഖീൽ ഗ്രൂപ്പുമായി ചേർന്ന് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്) വൻകിട റീട്ടെയിൽ കേന്ദ്രം നിർമിക്കുന്നു. 7.5കോടി ദിർഹം ചിലവ് പ്രതീക്ഷിക്കുന്ന വ്യാപാര കേന്ദ്രം ഷാർജ അൽ റഹ്മാനിയ പ്രദേശത്താണ് ഒരുക്കുക.
ഇത് സംബന്ധിച്ച കരാറിൽ ശുറൂഖ് സി.ഇ.ഒ മർവാൻ ബിൻ ജാസിം അൽ സർക്കാലും നഖീൽ മേധാവി സഞ്ജയ് മഞ്ചന്തയും ഒപ്പു വെച്ചു.
ഷോപ്പിംഗ് , ഭക്ഷണ ശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവക്ക് പ്രാധാന്യം കൊടുത്തു നിർമിക്കുന്ന കേന്ദ്രം ഷാർജയിലെ റീട്ടെയിൽ രംഗത്തെ നിർണായക ചുവടുവെപ്പുകളിൽ ഒന്നായി മാറും.
ഷാർജയുടെ സാംസ്‌കാരിക- നിക്ഷേപ രംഗത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശുറൂഖിെൻറ ഈ പദ്ധതി ഷാർജയിലെ പാർപ്പിട- വിനോദ രംഗത്തെ വളർച്ചയ്ക്ക് ഏറെ സഹായകരമാവുമെന്നു ശുറൂഖ് സി.ഇ.ഒ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു. ടൂറിസം, നിക്ഷേപം എന്നീ രംഗങ്ങളോടൊപ്പം വർധിച്ചു വരുന്ന പാർപ്പിട-വിനോദ രംഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ വികസന മാതൃകയാണ് ശുറൂഖ് മുന്നോട്ടു വെയ്ക്കുന്നത്.
ലോകത്തെ മുൻനിര നിർമാണ കമ്പനികളിൽ ഒന്നായ നഖീലിെൻറ ദുബൈക്ക് പുറത്തുള്ള ആദ്യ സംരംഭമാണ് ഷാർജയിൽ ഒരുങ്ങുന്നത്. ദുബൈ ലോകോത്തര നഗരങ്ങളിൽ ഒന്നാക്കുന്നതിൽ പങ്കു വഹിച്ച നഖീൽ ഗ്രൂപ്പിെൻറ പദ്ധതികൾ ഷാർജയിലേക്ക് കൂടി എത്തിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്ന് നഖീൽ സിഇഒ സഞ്ജയ് മഞ്ചന്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
