Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ - ഇന്ത്യ...

യു.എ.ഇ - ഇന്ത്യ ബന്ധത്തിൽ പുതുചരിത്രമെഴുതി ഗ​ൾ​ഫ് മാ​ധ്യ​മം ശു​ക്റ​ൻ ഇ​മാ​റാ​ത്ത്

text_fields
bookmark_border
യു.എ.ഇ - ഇന്ത്യ ബന്ധത്തിൽ പുതുചരിത്രമെഴുതി ഗ​ൾ​ഫ് മാ​ധ്യ​മം ശു​ക്റ​ൻ ഇ​മാ​റാ​ത്ത്
cancel
Listen to this Article

ഷാ​ർ​ജ: പ്ര​വാ​സ​ത്തി​ന്​ താ​ങ്ങും ത​ണ​​ലു​മേ​കി​യ അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ൾ അ​ണി​നി​ര​ന്ന പ്രൗ​ഢ​സ​ദ​സ്സി​ൽ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സ്​​നേ​ഹാ​ലിം​ഗ​നം. അ​ര​നൂ​റ്റാ​ണ്ട്​ പി​ന്നി​ട്ട പ്ര​വാ​സ​ത്തെ വി​വേ​ച​ന​ങ്ങ​ളേ​തു​മി​ല്ലാ​തെ ചേ​ർ​ത്തു​പി​ടി​ച്ച ഇ​മാ​റാ​ത്തി ജ​ന​ത​ക്ക്​ പ്ര​വാ​സി​ക​ളു​ടെ മു​ഖ​പ​ത്ര​മാ​യ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഒ​രു​ക്കി​യ സ്​​നേ​ഹാ​ഭി​വാ​ദ്യം 'ശു​ക്​​റ​ൻ ഇ​മാ​റാ​ത്തി'​ൽ യു.​എ.​ഇ​യു​ടെ പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​യു​ടെ സ്​​നേ​ഹം ഏ​റ്റു​വാ​ങ്ങി.

അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങ്​ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ സ്​​നേ​ഹാ​ദ​ര​മാ​യി. ച​രി​ത്ര നി​മി​ഷ​ത്തി​ന്​ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ അ​റ​ബ്​ ലോ​ക​വും പ്ര​വാ​സ ജ​ന​ത​യും ഒ​ഴു​കി​യെ​ത്തി. ​

യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ജൂ​ൺ 24, 25, 26 തീ​യ​തി​ക​ളി​ൽ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഒ​രു​ക്കു​ന്ന ക​മോ​ൺ കേ​ര​ള​ക്ക്​ മു​​ന്നോ​ടി​യാ​യാ​ണ്​ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന 'ശു​ക്​​റ​ൻ ഇ​മാ​റാ​ത്ത്​' സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​വാ​സി​ക​ൾ​ക്ക്​ കൈ​ത്താ​ങ്ങാ​യ ഇ​മാ​റാ​ത്തി പൗ​ര​ന്മാ​ർ​ക്കു പു​റ​മെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ശ​സ്ത​രും ആ​ദ​രി​ക്ക​പ്പെ​ട്ടു.

'ഗ​ൾ​ഫ്​ മാ​ധ്യ​മം' ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ ഇ​മാ​റാ​ത്തി​ന്‍റെ ​പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​​സ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ഉ​ബൈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സ​ലാ​മി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​മ​കാ​ലി​ക അ​റ​ബ്​ ലോ​ക​​ത്തെ പ്ര​ഗ​ല്ഭ ക​വി​ക​ളി​ലൊ​രാ​ളാ​യ ശി​ഹാ​ബ്​ ഗാ​നിം, എ​വ​റ​സ്​​റ്റി​ന്‍റെ ഉ​ച്ചി​യി​ൽ ഇ​മാ​റാ​ത്തി​ന്‍റെ വ​ർ​ണ പ​താ​ക നാ​ട്ടി​യ സ​ഈ​ദ്​ അ​ൽ മെ​മാ​രി, എ​വ​റ​സ്റ്റ്​ കീ​ഴ​ട​ക്കി​യ ആ​ദ്യ ഇ​മാ​റാ​ത്തി വ​നി​ത നൈ​ല അ​ൽ ബ​ലൂ​ഷി, എ​ഴു​ത്തു​കാ​രി​യും പ്ര​സാ​ധ​ക​യു​മാ​യ ഡോ. ​മ​ർ​യം അ​ൽ ശി​നാ​സി, ക​വി​യും ചി​ത്ര​കാ​രി​യും മാ​ധ്യ​മ വി​ദ​ഗ്ധ​യു​മാ​യ ഹം​ദ അ​ൽ മു​ർ​റ് അ​ൽ മു​ഹൈ​രി എ​ന്നി​വ​ർ​ക്കു​പു​റ​മെ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച അ​റി​യ​പ്പെ​ടാ​ത്ത നാ​യ​ക​രാ​യ മ​ർ​യം മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം, അ​ഹ്​​മ​ദ്​ സാ​ലിം ശ​രീ​ഫ്​ അ​ൽ സ​ആ​ബി, അ​ഡ്വ. അ​ബ്​​ദു​ൽ ക​രീം, ഉ​ബൈ​ദ്​ അ​ലി അ​ശ്ശം​സി, അ​ലി ദാ​ർ​വി​ഷ്​ അ​ൽ സ​ആ​ബി, ഉ​മ​ർ ലാ​ൽ മു​ഹ​മ്മ​ദ്​ സാ​ഹി​ബ്​ അ​ൽ ബ​ലൂ​ഷി, ഹു​റൈ​സ്​ അ​ബ്​​ദു​ല്ല ഹ​സ​ൻ അ​ൽ സ​മ​ക്​ എ​ന്നി​വ​രും ആ​ദ​രി​ക്ക​പ്പെ​ട്ടു. ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ കോ​ൺ​സ​ൽ (പ്ര​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ, ക​ൾ​ച്ച​ർ) താ​ഡു മാ​മു, ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ എം.​ഡി സ​മീ​ർ കെ. ​മു​ഹ​മ്മ​ദ്, ഫെ​ഡ​റ​ൽ ബാ​ങ്ക്​ ചീ​ഫ്​ റ​പ്ര​സ​ന്‍റേ​റ്റി​വ്​ അ​ര​വി​ന്ദ്​ കാ​ർ​ത്തി​കേ​യ​ൻ, ഹോ​ട്ട്​​പാ​ക്ക് ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ സൈ​നു​ദ്ദീ​ൻ ബീ​രാ​വു​ണ്ണി, എ​ലൈ​റ്റ്​ ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സ്​ എം.​ഡി ആ​ർ. ഹ​രി​കു​മാ​ർ, മു​സാ​ഫി​ർ ട്രാ​വ​ൽ​സ്​ സി.​ഒ.​ഒ റ​ഹീ​ഷ്​ ബാ​ബു, മീ​ഡി​യ​വ​ൺ വൈ​സ്​ ചെ​യ​ർ​മാ​ൻ പി. ​മു​ജീ​ബ്​ റ​ഹ്​​മാ​ൻ, ഐ.​പി.​ടി സെ​ക്ര​ട്ട​റി ടി.​കെ. ഫാ​റൂ​ഖ്, മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹ്, ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ എ​ക്സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി വൈ​സ്​ ചെ​യ​ർ​മാ​നും സി.​ഒ.​കെ എം.​ഡി​യു​മാ​യ ഡോ. ​അ​ബ്​​ദു​സ്സ​ലാം ഒ​ല​യാ​ട്ട്, മീ​ഡി​യ​വ​ൺ ഡ​യ​റ​ക്ട​ർ അ​ബു അ​ബ്​​ദു​ല്ല, മീ​ഡി​യ​വ​ൺ ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ്​​മ​ദ്​ എ​ന്നി​വ​ർ ആ​ദ​ര​മ​ർ​പ്പി​ച്ചു.

പ്ര​വാ​സ​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

ഷാ​ർ​ജ: നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഇ​ന്തോ-​അ​റ​ബ്​ വാ​ണി​ജ്യ, സാം​സ്കാ​രി​ക ബ​ന്ധ​ത്തി​ന്​ കു​തി​പ്പും ക​രു​ത്തും പ​ക​രാ​ൻ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഒ​രു​ക്കു​ന്ന 'ക​മോ​ൺ കേ​ര​ള' മ​ഹാ​മേ​ള​യു​ടെ നാ​ലാം അ​ധ്യാ​യ​ത്തി​ന് യു.​എ.​ഇ​യു​ടെ സാം​സ്കാ​രി​ക ത​ല​സ്​​ഥാ​ന​മാ​യ​ ഷാ​ർ​ജ​യി​ൽ​ വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. യു.​എ.​ഇ​യു​ടെ 50ാം പി​റ​ന്നാ​ളും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്ന സു​വ​ർ​ണ വ​ർ​ഷ​ത്തി​ൽ ന​ട​ക്കു​ന്ന മ​ഹാ​മേ​ള വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മാ​ജി​ദ്​ ബി​ൻ ഫൈ​സ​ൽ ബി​ൻ ഖാ​ലി​ദ്​ അ​ൽ ഖാ​സി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamUAE-IndiaShukran EmaratLoving Emirate ...
News Summary - Shukran Emarat; Gulf Madhyamam writes new history on UAE-India relations
Next Story