Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രേയ ഘോഷാലിന്‍റെ...

ശ്രേയ ഘോഷാലിന്‍റെ സംഗീതനിശ ഇന്ന്​ എക്സ്​പോയിൽ

text_fields
bookmark_border
ശ്രേയ ഘോഷാലിന്‍റെ സംഗീതനിശ ഇന്ന്​ എക്സ്​പോയിൽ
cancel

ദുബൈ: ഇന്ത്യയുടെ പ്രിയഗായിക ശ്രേയ ഘോഷാൽ ശനിയാഴ്ച​ എക്സ്​പോയിൽ. രാത്രി ഒമ്പതിന്​ എക്സ്​പോയിലെ ജൂബിലി പാർക്കിൽ നടക്കുന്ന സംഗീതനിശയിൽ ​ശ്രേയയും സംഘവും പാടും. സംഗീതലോകത്ത്​ 20 വർഷം പൂർത്തിയാക്കുന്നതിന്‍റെ ആഘോഷംകൂടിയായിരിക്കും ഇത്​. നാളുകൾക്കു​ ശേഷമാണ്​ ശ്രേയ പൊതുവേദിയിൽ പാട്ടുമായി എത്തുന്നത്​.

ശ്രേയയുടെ ഹിറ്റ്​ ഗാനമായ ഡോലാ രേ, തേരി മേരി, അഗർ തും മിൽജാവോ തുടങ്ങിയവ എക്സ്​പോയിൽ മുഴങ്ങും. നിരവധി മലയാള ഗാനം ആലപിച്ച ശ്രേയ എക്സ്​പോയിലും മലയാള ഗാനം ആലപിക്കുമെന്നാണ്​ കരുതുന്നത്​. ജൂബിലി പാർക്കിലെ ഭൂരിപക്ഷം പരിപാടികളിലും മലയാളി സാന്നിധ്യം പ്രകടമാണ്​. എ.ആർ. റഹ്​മാന്‍റെയും ശങ്കർ മഹാദേവ‍ന്‍റെയും ഷോകളിൽ മലയാള ഗാനങ്ങൾ ആലപിച്ചിരുന്നു. എക്സ്​പോ ടിക്കറ്റുള്ളവർക്ക്​ സൗജന്യമായി ​ജൂബിലി പാർക്കിലും എത്തി പരിപാടി ആസ്വദിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shreya Ghoshal
News Summary - Shreya Ghoshal's music night at Expo today
Next Story