ശ്രദ്ധനേടി കുടുംബ ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsവി വൺ ഫാമിലി സംഘടിപ്പിച്ച കുടുംബ ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളായവർ
അൽഐൻ: വി വൺ ഫാമിലി ലോക ഡയബറ്റിക് ദിനത്തോടനുബന്ധിച്ചു ആരോഗ്യ ബോധവത്കരണ ക്ലാസും കുടുംബ ബാഡ്മിന്റൺ ടൂർണമെന്റും സംഘടിച്ചു. കുടുംബത്തെ ഒന്നടങ്കം വ്യായാമത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഭാര്യ-ഭർത്താവ്, അച്ഛൻ- മോൾ, അമ്മ-മോൻ എന്നീ വിഭാഗങ്ങളായിട്ടായിരുന്നു മത്സരം.
യു.എ.ഇയിൽ ആദ്യമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതെന്ന് സമ്മാന വിതരണം നടത്തിയ ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി പറഞ്ഞു. ഭാര്യ- ഭർത്താവ് വിഭാഗത്തിൽൽ ത്വയ്യിബ് അബ്ദുൽ അസീസും, നൂർജഹാൻ ആലിപ്പറമ്പനും ജേതാവായി. രണ്ടാം സ്ഥാനം സുഫിയാനും ഫാത്തിമയും നേടി. അച്ഛനും മകളും വിഭാഗത്തിൽ അരുണും ആരാധ്യയും ജേതാവായി.
രണ്ടാംസ്ഥാനം സിറാജും നിമയും നേടി. വ്യായാമത്തിലൂടെ എങ്ങനെ ഡയബറ്റിക് പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം എന്ന വിഷയത്തിൽ എക്സർസൈസ് ഫിസിയോളോജിസ്റ്റ് ഡോ. ഷാഹുൽ ഹമീദ് ക്ലാസെടുത്തു. വിജയികൾക്ക് ട്രോഫികൾ വി വൺ പ്രസിഡന്റ് സാജു ജോസഫ്, ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐൻ പ്രസിഡൻറ് റസ്സൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, അസി. സ്പോർട്സ് സെക്രട്ടറി നിസാം കുളത്തുപ്പുഴ വിമൺസ് ഫോറം പ്രതിനിധി നൂർജഹാൻ ആലിപ്പറമ്പൻ, സുധീർ ഇസ്മായിൽ, ബിജുമോൻ ജോസഫ് തുടങ്ങിയവർ ചേർന്ന് വിതരണം ചെയ്തു. ത്വയ്യിബ് അബ്ദുൽ അസീസ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

