ദുബൈയിൽ മൂന്നു പതിറ്റാണ്ടിന്റെ വിജയയാത്രയുമായി ‘ഷോ റാക്ക്സ്’
text_fieldsദുബൈ: കടകളിലും സൂപ്പർമാർക്കറ്റുകളിലും ഉപയോഗിക്കുന്ന ഡിസ്പ്ലേ ഉപകരണങ്ങളുടെ വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമായി മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് ‘ഷോ റാക്ക്സ്’. 1991ൽ സ്ഥാപിതമായ കമ്പനി യു.എ.ഇയിലും ജി.സി.സിയിലെ മറ്റു രാജ്യങ്ങളിലും സജീവമാണിപ്പോൾ. കുറച്ച് ജീവനക്കാരുമായി തുടങ്ങിയ കമ്പനിയാണിപ്പോൾ നിരവധി ജീവനക്കാരുള്ള പ്രശസ്തമായ സംവിധാനമായി വളർന്നത്. ചെറുകിട വ്യാപാര മേഖലയിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ ഉപകരണങ്ങളുടെ പ്രധാന വിതണക്കാരാണ് ‘ഷോ റാക്ക്സ്’.
താങ്ങാവുന്ന വിലയും മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങളും നൽകിക്കൊണ്ട് ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസ്യതയും നേടിയെടുത്താണ് കമ്പനി വളർന്നത്. ഡിസ്പ്ലേ സംവിധാനങ്ങൾ, ഫിറ്റിങ്സുകൾ, ഷെൽവ്സുകൾ, ചെക്ക്-ഔട്ട് കൗണ്ടറുകൾ, ട്രോളികൾ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമെന്ന ഖ്യാതി കമ്പനി നേടിക്കഴിഞ്ഞു.
ഡിപ്പാർട്മെന്റ് സ്റ്റോറുകൾ, ഹൈപ്പർമാർക്കറ്റുകൾ, സ്പോർട്സ് ഗുഡ്സ് ഷോറൂമുകൾ, ഫാഷൻ ബ്യൂട്ടീക്കുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, ഗ്രോസറികൾ, ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ രംഗങ്ങളിൽ ആവശ്യമായ ഉപകരണങ്ങളുടെ ശേഖരം കമ്പനിക്കുണ്ട്. സൂപ്പർമാർക്കറ്റുകൾ, അറവുശാലകൾ, ഐസ്ക്രീം പാർലറുകൾ, കോൾഡ് സ്റ്റോറേജ് വെയർഹൗസുകൾ, ഭക്ഷ്യസ്ഥാപനങ്ങൾ എന്നിവക്ക് ആവശ്യമായ ഫ്രീസറുകൾ, ചില്ലറുകൾ ഉൾപ്പെടെയുള്ള ശീതീകരണ സംവിധാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.നിലവിൽ കമ്പനി വിവിധ ഉൽപന്നങ്ങളുടെ ക്ലിയറൻസ് സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ സൗകര്യങ്ങൾ വികസിപ്പിക്കാനും നവീകരിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

